Expatriate Died | യുഎഇയില്‍ വ്യായാമശാല പരിശീലകനായ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമാണെന്ന് നിഗമനം

 


ദുബൈ: (KVARTHA) മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകന്‍ മിഥുന്‍ (35) ആണ് മരിച്ചത്. അജ്മാന്‍ നുഐമിയയിലെ താമസ സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Expatriate Died | യുഎഇയില്‍ വ്യായാമശാല പരിശീലകനായ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമാണെന്ന് നിഗമനം

 

ഹൃദയാഘാതമാണെന്നാണ് നിഗമനം. അജ്മാനിലെ ഒരു വ്യായാമശാലയിലെ പരിശീലകനായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അജ്മാന്‍ ഇന്‍ഫിനിറ്റി വ്യായാമശാലയിലെ പരിശീലകയായ സിനിയാണ് ഭാര്യ. ആറ് വയസുകാരനായ ഏകമകന്‍ ധീരവ് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Keywords: News, Gulf-News, Obituary-News, Gulf, Top-Headlines, Dubai, UAE, Obituary, Pathanamthitta Native, Abroad, Death, Youth, Wife, Family, Dead Body, Hospital, UAE: Expatriate collapsed and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia