SWISS-TOWER 24/07/2023

Arrested | തണുപ്പിനെ മറി കടക്കാന്‍ വേറെ വഴി കണ്ടില്ല; ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് യുവാക്കളുടെ സാഹസം; അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ട്രെയിന്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ എത്തിയപ്പോഴാണ് ജെനറല്‍ കോചില്‍ നിന്ന് പുക ഉയരുന്നത് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. അസ്വാഭാവികത തോന്നി നോക്കിയതോടെയാണ് ആ അമ്പരപ്പിക്കുന്ന സംഭവം കണ്ടത്. ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് ചൂട് കായുകയായിരുന്ന യുവാക്കളെ അറസ്റ്റ് ചെയ്തു.

ഫരീദാബാദ് സ്വദേശികളായ ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് നടപടി.

ഓടുന്ന ട്രെയിനിനുള്ളില്‍ ഡ്യൂടിയിലുണ്ടായിരുന്ന ആര്‍ പി എഫ് ഉദ്യോഗസ്ഥരാണ് ജെനറല്‍ കോചില്‍ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയത്. തുടര്‍ പരിശോധനയില്‍ ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടു. യാത്രക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദനെയും ദേവേന്ദ്രയെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്തുള്ള സ്റ്റേഷനായ അലിഗഡില്‍ ട്രെയിന്‍ നിര്‍ത്തിയാണ് യുവാക്കളെ പിടികൂടിയത്.

Arrested | തണുപ്പിനെ മറി കടക്കാന്‍ വേറെ വഴി കണ്ടില്ല; ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് യുവാക്കളുടെ സാഹസം; അറസ്റ്റില്‍

 

അസമില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള സമ്പര്‍ക് ക്രാന്തി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ വ്യാഴാഴ്ചയാണ് സംഭവം. കൊടും തണുപ്പില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ചത്. ജെനറല്‍ കോചിനുള്ളില്‍ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കള്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പ്ലാറ്റ്ഫോമുകളിലോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ കടകളിലോ ഇത്തരം സാധനങ്ങള്‍ വില്‍ക്കില്ല. പ്രതികള്‍ കൂടെ കൊണ്ടുവന്നതാകാമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആര്‍പിഎഫിന്റെ അലിഗഡ് പോസ്റ്റ് കമാന്‍ഡര്‍ രാജീവ് ശര്‍മ്മ പറഞ്ഞു. ഇവര്‍ക്കൊപ്പം തീകാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

Keywords: News, National, National-News, Police-News, Train-News, Chill, 2 Passengers, Light, Bonfire, Dung Cakes, Train, Arrested, Muzaffarnagar News, Sampark Kranti Superfast Express, Assam, To beat chill, 2 passengers light bonfire with dung cakes on train, arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia