Thomas Chazhikadan | പാലായിലെ പ്രധാന വിഷയം റബര്‍ വിലയിടിവും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും; ജനപ്രതിനിധി എന്ന നിലയില്‍ അത് ഉന്നയിക്കേണ്ടത് തന്റെ കടമ; മുഖ്യമന്ത്രിക്ക് മുന്നില്‍ പറഞ്ഞ അതേ നിലപാടിലുറച്ച് തോമസ് ചാഴികാടന്‍ എംപി

 


കോട്ടയം: (KVARTHA) പാലായിലെ പ്രധാന വിഷയം റബര്‍ വിലയിടിവും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുമാണെന്ന് തോമസ് ചാഴികാടന്‍ എംപി. അതുകൊണ്ടുതന്നെ ജനപ്രതിനിധി എന്ന നിലയില്‍ അത് പൊതുമധ്യത്തില്‍ ഉന്നയിക്കേണ്ടത് തന്റെ കടമയാണെന്നും എംപി പറഞ്ഞു.

നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന വേദിയില്‍ ഇക്കാര്യം ഉന്നയിച്ചെങ്കില്‍ അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴുമെന്നും മാറ്റമൊന്നും ഇല്ലെന്നും ചാഴികാടന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാഴികാടന്റെ പ്രതികരണം.

Thomas Chazhikadan | പാലായിലെ പ്രധാന വിഷയം റബര്‍ വിലയിടിവും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും; ജനപ്രതിനിധി എന്ന നിലയില്‍ അത് ഉന്നയിക്കേണ്ടത് തന്റെ കടമ; മുഖ്യമന്ത്രിക്ക് മുന്നില്‍ പറഞ്ഞ അതേ നിലപാടിലുറച്ച് തോമസ് ചാഴികാടന്‍ എംപി

താന്‍ വേദിയില്‍ അവതരിപ്പിച്ചത് ജനങ്ങളുടെ വിഷയമാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ആഗ്രഹിച്ച കാര്യമാണ് വേദിയില്‍ ഉന്നയിച്ചതെന്നും അതില്‍ ഒരു അപമാനവും തോന്നുന്നില്ലെന്നും ചാഴികാടന്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി നവകേരള സദസിന്റെ ലക്ഷ്യമാണ് പറഞ്ഞത്. അതില്‍ തെറ്റില്ല. വിഷയത്തെ കുറിച്ച് മുന്‍ എം എല്‍ എ പി എം മാത്യു പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ജനങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നും ചാഴികാടന്‍ പറഞ്ഞു.

നവകേരള സദസിലെ വിവാദത്തിന് ശേഷം ഇതാദ്യമായാണ് ചാഴികാടന്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. പാര്‍ടി നേതൃത്വത്തിന്റെ അറിവോടെയാണ് എംപിയുടെ ഇപ്പോഴത്തെ പ്രതികരണം എന്നാണ് അറിയുന്നത്. വിഷയത്തില്‍ പാര്‍ടി പ്രവര്‍ത്തകരിലും നേതാക്കളിലും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ജോസ് കെ മാണിയോ മറ്റ് നേതാക്കളോ ഇതേ കുറിച്ച് ഒരു വാക്കുപോലും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.

ഇക്കാര്യത്തില്‍ പരസ്യമായ പ്രതികരണം വേണ്ടെന്ന നിലപാടായിരുന്നു നേതൃത്വം സ്വീകരിച്ചത്. വിവാദത്തില്‍ ആലോചിച്ച് എംപിയെ കൊണ്ടു തന്നെ പ്രതികരണം നടത്തിക്കാനും എന്നാല്‍ മുന്നണി ബന്ധത്തെ അത് ബാധിക്കാതിരിക്കാനും കേരളാ കോണ്‍ഗ്രസ് എം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

Keywords:  Thomas Chazhikadan MP taken a firm stance on raising the issue of rubber in Navakerala Sadas, Kottayam, News, Thomas Chazhikadan MP, Media, Controversy, Rubber Farmers, Politics, Chief Minister, Pinarayi Vijayan, Criticized, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia