Follow KVARTHA on Google news Follow Us!
ad

Actor's Story | സൈനികനാകണമെന്ന മോഹം തകർന്ന് തയ്യൽക്കാരനായി; 20-ാം വയസിൽ ഭാര്യയെ നഷ്ടപ്പെട്ടു; ദു:ഖങ്ങളുടെ മലനിരകളെ അഭിമുഖീകരിച്ച് സൂപ്പർ താരമായി; ഇപ്പോൾ ഒരു സിനിമയ്ക്ക് പ്രതിഫലം 3 കോടി രൂപ; പ്രചോദനം ഈ ബോളിവുഡ് താരത്തിന്റെ ജീവിതം

200-ലധികം സിനിമകളിൽ അഭിനയ കഴിവ് പ്രകടിപ്പിച്ചു Bollywood, Lifestyle, Cinema, Entertainment, ദേശീയ വാർത്തകൾ
മുംബൈ: (KVARTHA) എല്ലാവരുടെയും ജീവിതത്തിൽ മോശം സമയങ്ങൾ വരുന്നു, പക്ഷേ പലപ്പോഴും ആളുകൾ ബുദ്ധിപരമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകുന്നു, പലരും നിരാശരായി മരണത്തെ പുൽകുന്നു. ചിലരുടെ വിധി എത്ര ശ്രമിച്ചിട്ടും മാറുന്നുമില്ല. ജീവിതം സന്തോഷവും ദു:ഖവും നിറഞ്ഞ നീണ്ട യാത്രയാണ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കുലാര എന്ന ചെറുപട്ടണത്തിൽ നിന്നുള്ള രാജ്പാൽ യാദവ് എന്ന യുവാവിന് സൈനികനാവുക എന്നതായിരുന്നു സ്വപ്നം.

News, Malayalam News, Lifestyle, Bollywood, Actor, Mumbai, Cinema, Enterrainmnt,

 എന്നാൽ ഉയരക്കുറവ് കാരണം ആ സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് അടി മൂന്ന് ഇഞ്ച് ആയിരുന്നു അന്ന് രാജ്പാൽ യാദവിന്റെ ശാരീരിക ഉയരം. നിരാശപ്പെടാതെ അദ്ദേഹം ഒരു ഫാക്ടറിയിൽ തയ്യൽക്കാരനായി ജോലി ചെയ്യാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ഗ്രാമത്തിൽ സാധാരണ സംഭവിക്കുന്നത് പോലെ, ജോലി ലഭിച്ചയുടനെ വീട്ടുകാർ വിവാഹത്തെക്കുറിച്ച് ആലോചിക്കാനും തുടങ്ങി. അങ്ങനെ രാജ്പാലിന്റെ അച്ഛൻ വിവാഹവും നിശ്ചയിച്ചു.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ നാളുകളായിരുന്നു അത്. ഒടുവിൽ, 1991 കടന്നുവന്നു. ഈ വർഷം രാജ്പാലിന്റെ ജീവിതം മാറ്റിമറിക്കാൻ പോവുകയായിരുന്നു. ഭാര്യ ഗർഭിണിയായ സമയം, രാജ്പാൽ യാദവ് വീടിന് പുറത്തായിരുന്നു. പെട്ടെന്ന് ഒരു ദിവസം രാജ്പാൽ യാദവിന് ഭാര്യ മരിച്ചു എന്ന വാർത്ത ലഭിച്ചു. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു ഭാര്യയുടെ മരണം. രാജ്പാലിന് അന്ന് 20 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

'അടുത്ത ദിവസം ഞാൻ ഭാര്യയെ കാണേണ്ടതായിരുന്നു, അവളുടെ മൃതദേഹം എന്റെ തോളിൽ ചുമക്കാനായിരുന്നു വിധി. പക്ഷേ എന്റെ കുടുംബത്തിനും അമ്മയ്ക്കും എന്റെ അനിയത്തിയ്ക്കും നന്ദി, എന്റെ മകൾക്ക് അമ്മ ഇല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല, അവൾ വളരെയധികം സ്നേഹത്തോടെയാണ് വളർന്നത്', ഒരിക്കൽ രാജ്പാൽ പറഞ്ഞു. അതിനുശേഷം രാജ്പാൽ യാദവ് നാടകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും 1992-ൽ ഭരതേന്ദു നാട്യ അക്കാദമിയിൽ പ്രവേശനം നേടുകയും ചെയ്തു.

രണ്ട് വർഷം ഇവിടെ അഭിനയ പരിശീലനം നേടിയ ശേഷം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. 1994 മുതൽ 1997 വരെയുള്ള പഠനത്തിന് ശേഷം ബിരുദം നേടി. അഭിനയ കോഴ്‌സ് കഴിഞ്ഞ് സിനിമാലോകം സ്വപ്നം കണ്ട് മുംബൈയിലെത്തി. ഇവിടെ വന്നപ്പോൾ തന്നെ ടി വിയിലും മറ്റും തന്റെ അഭിനയ പാടവം പ്രകടിപ്പിക്കാൻ തുടങ്ങി. 1999-ൽ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ, രാം ഗോപാൽ വർമ്മയുടെ 'ജംഗിൾ' എന്ന ചിത്രത്തിലെ അഭിനയമാണ് വിജയകരമായ സിനിമ ജീവിതത്തിന് തുടക്കമിട്ടത്.

ഇതിന് ശേഷം 'ചാന്ദ്‌നി ബാർ', 'കമ്പനി', 'ലാൽ സലാം', 'ഹം കിസി സേ കം നഹി', 'ഹാസിൽ' തുടങ്ങിയ ചിത്രങ്ങളിൽ രാജ്പാൽ യാദവ് വിസ്മയിപ്പിക്കുന്ന വേഷങ്ങൾ ചെയ്തു. 2003-ൽ പ്രിയദർശന്റെ 'ഹംഗാമ' എന്ന ചിത്രത്തിലൂടെ രാജ്പാൽ യാദവ് ഒരു ഹാസ്യ താരമായി ഉയർന്നുവന്നു. കാലക്രമേണ, 200-ലധികം സിനിമകളിൽ അദ്ദേഹം തന്റെ അഭിനയ കഴിവ് പ്രകടിപ്പിച്ചു, ബോളിവുഡിലെ പ്രിയപ്പെട്ട വ്യക്തിയായി. ആദ്യകാല വെല്ലുവിളികൾക്കിടയിലും, രാധയുമായുള്ള രണ്ടാം വിവാഹത്തിൽ രാജ്പാൽ യാദവ് സന്തോഷം കണ്ടെത്തി. 2003 ജൂൺ 10 ന് രാജ്പാൽ രാധയെ വിവാഹം കഴിച്ചു. ഇപ്പോൾ തന്റെ രണ്ട് പെൺമക്കളോടൊപ്പം മുംബൈയിൽ സംതൃപ്തനായി ജീവിക്കുന്നു. ജീവിതത്തിന്റെ തിരിച്ചടികളിൽ നിന്ന് മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്ന നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഏവർക്കും പ്രചോദനമാണ്.

Keywords: News, Malayalam News, Lifestyle, Bollywood, Actor, Mumbai, Cinema, Enterrainmnt, This Bollywood actor lost wife at 20, carried her body on shoulders, worked as tailor, now charges Rs 3 crore per film
< !- START disable copy paste -->

Post a Comment