Follow KVARTHA on Google news Follow Us!
ad

Reception | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പ് നേടിയ ടീം കണ്ണൂരിന് പിറന്ന മണ്ണിന്റെ ആവേശകരമായ സ്വീകരണം; വീഡിയോ

വിജയികളായത്‌ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി Welcome Ceremony, Education, State School Arts Festival, Kerala
കണ്ണൂര്‍: (KVARTHA) കൊല്ലത്ത് നടന്ന അറുപത്തിരണ്ടാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് ജന്മനാട് ഉജ്ജ്വല സ്വീകരണം നല്‍കി. 23 വര്‍ഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ കലാപ്രേമികള്‍ വരവേറ്റത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയ ടീമിനെ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ എ എസ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. ആഘോഷപൂര്‍വം ടീമിനെ വരവേറ്റ് തുറന്ന വാഹനത്തില്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിച്ചു. 
  
Team Kannur, who won the cup at the State School Arts Festival, received an enthusiastic welcome from the ground, Kannur, News, Welcome Ceremony, Education, State School Arts Festival, Winners, Students, Chief Gust, Kerala.

അഞ്ച് മണിക്ക് കണ്ണൂരിലെത്തിയ ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹ്ലാദ പ്രകടനത്തോടെയാണ് സ്വീകരിച്ചത്. കലോത്സവത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പന്‍ സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും.

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വര്‍ണ കപ്പ് കൈമാറിയത് മന്ത്രി വി ശിവന്‍ കുട്ടിയാണ്. മുഖ്യാതിഥി ആയി എത്തിയ നടന്‍ പത്മശ്രീ മമ്മൂട്ടിയുടെ സാന്നിധ്യത്തിലാണ് കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറിയത്. ഇഞ്ചോടിഞ്ച് നടത്തിയ പോരാട്ടത്തിലാണ് ഇക്കുറി കണ്ണൂര്‍ അയല്‍ ജില്ലയായ കോഴിക്കോടിനെ കീഴടക്കിയത്.


Keywords: Team Kannur, who won the cup at the State School Arts Festival, received an enthusiastic welcome from the ground, Kannur, News, Welcome Ceremony, Education, State School Arts Festival, Winners, Students, Chief Gust, Kerala.

Post a Comment