SWISS-TOWER 24/07/2023

Padma Shri | തളിപ്പറമ്പ് സ്വദേശിയായ തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ പെരുവണ്ണാന് പത്മശ്രി പുരസ്‌കാരം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് സ്വദേശിയായ തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ പെരുവണ്ണാനെ (66) രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ്. പനക്കാട്ട് ഒതേന പെരുവണ്ണാന്റെയും മാമ്പയില്‍ പാഞ്ചുവിന്റെയും മകനായി ജനിച്ച ഇദ്ദേഹം നാലാം വയസില്‍ അമ്മയുടെ ചെറുജന്മാവകാശത്തിലുള്ള തൃച്ചംബരം പാലകുളങ്ങര ഭാഗങ്ങളില്‍ ആടിവേടന്‍ കെട്ടിയാടിയാണ് തെയ്യം കലാരംഗത്തേക്ക് കടന്നു വരുന്നത്.

Padma Shri | തളിപ്പറമ്പ് സ്വദേശിയായ തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ പെരുവണ്ണാന് പത്മശ്രി പുരസ്‌കാരം


പിതാവിന്റെ ജന്മാവകാശത്തിലുള്ള കരിമ്പം കുണ്ടത്തിന്‍ കാവിന്റെ അധീനതയിലുള്ള പനക്കാട് ചെറുവലില്‍ പാടാര്‍ കുളങ്ങര വീരന്‍ കെട്ടിയാടിയതോടെ തെയ്യാട്ടം രംഗത്ത് ശ്രദ്ധേയനായി. പനക്കാട് ഒതേന പെരുവണ്ണാന്‍, ചുഴലി ചിണ്ട പെരുവണ്ണാന്‍, അഴിക്കോട് കൃഷ്ണന്‍ പെരുവണ്ണാന്‍ എന്നിവരാണ് ഗുരുനാഥന്‍മാര്‍. കളരി അഭ്യാസം, തോറ്റം പാട്ട് ,മുഖത്തെഴുത്ത് അണിയലം നിര്‍മാണം, വാദ്യം എന്നിവയും അഭ്യസിച്ചിട്ടുണ്ട്.

തെയ്യാട്ട ഭൂമികയായ കോലസ്വരൂപം, ചുഴലി സ്വരൂപം പ്രാട്ടറ സ്വരൂപം എന്നിവിടങ്ങളിലെയും അനേകം കാവുകളിലും തറവാടുകളിലും പള്ളിയറകളിലും കോലങ്ങള്‍ കെട്ടിയാടി. നൂറോളം കാവുകളില്‍ തെയ്യാട്ടക്കാലത്ത് വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടി വിശ്വാസികളുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് ഇ പി നാരായണന്‍ പെരുവണ്ണാന്‍.

2009 ലെ കേരള ഫോക്ലോര്‍ അകാഡമി ഗുരു പുജ പുരസ്‌കാരം, ഉത്തരമലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി പുരസ്‌കാരം, 2018 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള ഫോക്ലോര്‍ അകാഡമി ഫെലോഷിപ് തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

രാജ്യം പദ്മ പുരസ്‌കാരം നല്കി ആദരിച്ച തെയ്യക്കോലധാരി പദ്മശ്രീ ഇ പി. നാരായണ പെരുവണ്ണാനെ വളപട്ടണം മുച്ചിലോട്ട് കാവില്‍ വച്ച് സി എം എസ് ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് പുരസ്‌കാരം നല്‍കി ആദരിച്ചു.

Padma Shri | തളിപ്പറമ്പ് സ്വദേശിയായ തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ പെരുവണ്ണാന് പത്മശ്രി പുരസ്‌കാരം

കേരള ഫോക്ലോര്‍ അകാഡമി സെക്രടറി എ വി അജയകുമാര്‍, നവാക്ഷരി ട്രസ്റ്റ് ചെയര്‍മാന്‍ മുരളി മോഹന്‍ എന്നിവര്‍ പങ്കെടുത്തു..

മുച്ചിലോട്ട് ഭഗവതിയുടെ തോറ്റത്തിന് നോറ്റു നിന്നപ്പോഴാണ് രാജ്യം പദ്മ പുരസ്‌കാരം നല്കി ആദരിച്ച വാര്‍ത്ത വളപട്ടണം മുച്ചിലോട്ട് കാവിലെത്തിയത്.

Keywords: Taliparamba Native Theyyam artist EP Narayanan Peruvannan awarded Padma Shri, Kannur, News, Padma Shri, EP Narayanan Peruvannan, Award, Religion, Kerala Folklore Academy, Honored, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia