BJP Padayatra | കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
                                                 Jan 27, 2024, 21:16 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (KVARTHA) മോദിയുടെ ഗ്യാരന്റി പുതിയ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന 'കേരള പദയാത്ര' യോടനുബന്ധിച്ചു നടക്കുന്ന ഉദ്ഘാടന സദസ് ജനുവരി 29 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ രണ്ടുമണിക്ക് കലാപരിപാടികളോടെ ആരംഭിക്കും. മൂന്ന് മണിക്ക് പദയാത്ര ഭരത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബി ജെ പി, എന്‍ ഡി എ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. 
 
 4.30 ന് ആരംഭിക്കുന്ന പദയാത്ര ടൗണ്‍ സ്‌ക്വയര്‍, പഴയ ബസ് സ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, താവക്കര, കലക്ടറേറ്റിനു മുന്‍വശം, ഗാന്ധി സ്‌ക്വയര്‍, തെക്കീ ബസാര്‍ വഴി പുതിയ തെരു ഹൈവേ ജന്‍ക്ഷനില്‍ സമാപിക്കും. തുടര്‍ന്ന് പുതിയ തെരുവില്‍ നടക്കുന്ന പൊതുസമ്മേളനത്തെ എന്‍ ഡി എ നേതാക്കള്‍ അഭിസംബോധന ചെയ്യും.
ജാഥ ക്യാപ്റ്റന്‍ രാവിലെ ഏഴുമണിക്ക് പറശ്ശിനി മടപ്പുര മുത്തപ്പന്‍ ക്ഷേത്രദര്‍ശനം നടത്തും. ഒമ്പതു മണിക്ക് തയ്യില്‍ മീന്‍പിടുത്ത തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം കഴിക്കും. 9.30 ന് പള്ളിക്കുന്നില്‍ കേന്ദ്രസര്‍കാരിന്റെ വിവിധ പദ്ധതികളില്‍ അംഗങ്ങളായവരുടെ സംഗമത്തില്‍ സംബന്ധിക്കും. 12 മണിക്ക് മത - സാമുദായിക നേതാക്കളുടെയും മറ്റ് പൗരപ്രമുഖരുടെയും സ്നേഹ സംഗമത്തില്‍ പങ്കെടുക്കും.
  Keywords:  Suresh Gopi will inaugurate the Kerala Padayatra in Kannur led by K Surendran, Kannur, News, Kerala Padayatra, Suresh Gopi, Inauguration, K Surendran, Politics, BJP, NDA, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
