Student Died | കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു
Jan 6, 2024, 11:14 IST
ADVERTISEMENT
കോട്ടക്കല്‍: (KVARTHA) കോളജില്‍ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകന് ശഹബാസ് (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ട്രെയിനില്‍ നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് സേലത്ത് വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിവരമറിഞ്ഞ് കുടുംബം തമിഴ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മരവട്ടം ഗ്രേസ് വാലി കോളജ് വിദ്യാര്‍ഥിയാണ്.
Keywords: Student Died in Road Accident, Malappuram, News, Accidental Death, Student, College, Obituary, Shahabas, Train, Excursion, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

