Court Verdict | കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എസ്‌ഐക്ക് ജീവപര്യന്തം; കൊല്ലപ്പെട്ടത് ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന യുവതി

 


തേനി: (KVARTHA) കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എസ്‌ഐക്ക് ജീവപര്യന്തം. കമ്പം ട്രാഫിക് സെപ്ഷ്യൽ എസ്ഐയായിരുന്ന ജയകുമാറി (55) നെയാണ് തേനി ജില്ലാ വനിതാ കോടതി ശിക്ഷിച്ചത്. ജയകുമാർ കമ്പം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എസ്ഐയായി ജോലി ചെയ്തുവരവെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന കൊല്ലപ്പെട്ട കമ്പംമെട്ട് കോളനി സ്വദേശിനി അമുദയുമായി അടുപ്പത്തിലായ ജയകുമാർ പിന്നീട് ഇവരുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും ഇതിനിടയിൽ അമുദയും ജയകുമാറും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Court Verdict | കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എസ്‌ഐക്ക് ജീവപര്യന്തം; കൊല്ലപ്പെട്ടത് ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന യുവതി

കഴിഞ്ഞ മാർച് രണ്ടിനാണ് അമുദയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് അമുദയുടെ മകൾ കമ്പം നോർത് പൊലീസിന് പരാതി നൽകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടന്ന ദിവസം ജയകുമാർ കമ്പംമെട്ട് കോളനിയിലെ അമുദയുടെ വീട്ടിൽ എത്തിയിരുന്നുവെന്നും അമുദയുമായി വാക് തർക്കത്തിൽ ഏർപ്പെട്ടതായും കണ്ടെത്തി. ഇരുവരും തമ്മിൽ തർക്കം പതിവായതിനാൽ അയൽവാസികൾ എത്തിയതുമില്ല.

സംഭവത്തിന് ശേഷം ജയകുമാർ വീടിന്റെ കതക് ചാരിയിട്ട് ബൈകിൽ കമ്പം ഭാഗത്തേക്ക് പോകുന്നത് കണ്ടതായി സാക്ഷിമൊഴികളുമുണ്ടായിരുന്നു. അമുദയുടെ മരണ കാരണം മർദനമേറ്റുണ്ടായ പരുക്കുകൾ മൂലമാണെന്ന് പോസ്റ്റ്‌മോർടത്തിൽ കണ്ടെത്തിയിരുന്നു.

Keywords: News, National, Theni, Cumbum, Tamil Nadu, Court Verdict, Crime, Murder Case, postmortem,  SI gets life imprisonment for murdering frined.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia