Follow KVARTHA on Google news Follow Us!
ad

Shreyas Talpade | 'ക്ലിനികലി ഞാന്‍ ഡെഡ് ആയിരുന്നു, മരണത്തിന്റെ തണുപ്പ് ശരീരത്തില്‍ പടര്‍ന്നുകയറിയ ആ നിമിഷങ്ങളില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതായിരുന്നു'; ജീവിതത്തില്‍ കടന്നുപ്പോയ നിര്‍ണായകഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടന്‍

'ഇതെന്റെ രണ്ടാമത്തെ അവസരം' Shreyas Talpade, Heart Attack, Clinically, Dead, Second Chance, Life, Cholesterol, Bollywood Actor, ECG, 2D Echo, Sonograp
മുംബൈ: (KVARTHA) മറാതി സീരിയലുകളില്‍ വേഷമിട്ടാണ് ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെ അഭിനയരംഗത്തേക്ക് എത്തുന്നത്. നാഗേഷ് കുക്കുനൂരിന്റെ ഇഖ്ബാല്‍ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ഒരു ക്രികറ്ററുടെ വേഷമായിരുന്നു ഈ സിനിമയില്‍. 2007ല്‍ ശാറൂഖ് ഖാന്റെ സൂപര്‍ ഹിറ്റ് സിനിമയായ 'ഓം ശാന്തി ഓമി'ല്‍ നായകന്റെ അടുത്ത സുഹൃത്തായ കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രേയസ് പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് നിരവധി ഹിന്ദി സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോഴിതാ താരം കടന്നുപ്പോയ ജീവന്‍മരണ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്‍ഡ്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രേയസ് ജീവിതത്തിലെ ആ കറുത്ത അദ്യായത്തെ കുറിച്ച് വിശദീകരിക്കുന്നത്. പൊടുന്നനെ നേരിട്ട ഈ പ്രതിസന്ധിയില്‍ തിരിച്ചറിഞ്ഞ വലിയ കാര്യം 'ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്' എന്നതാണെന്ന് ശ്രേയസ് പറയുന്നു.

കോമഡി സിനിമയായ 'വെല്‍കം ടു ദ ജംഗിള്‍'- ന്റെ ഷൂടിങ്ങിനിടയില്‍ ഡിസംബര്‍ 14നാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. 10 മിനിറ്റ് നേരത്തേക്ക് ഹൃദയമിടിപ്പ് നിലച്ചുപോയതോടെ 'മൃതദേഹ'മായിരുന്നു അപ്പോള്‍ താനെന്ന് മരണത്തിനും ജീവിതത്തിനുമിടയിലെ ആ നൂല്‍പാലത്തില്‍നിന്ന് അതിശയകരമായ തിരിച്ചുവരവ് നടത്തിയ ശ്രേയസ് പറയുന്നു.

മരണത്തിന്റെ തണുപ്പ് ശരീരത്തില്‍ പടര്‍ന്നുകയറിയ ആ നിമിഷങ്ങളില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതായിരുന്നു -'ഹീസ് ക്ലിനികലി ഡെഡ്'. അതിനുമുമ്പ് ഒരിക്കലും ആശുപത്രിവാസമോ രോഗങ്ങളുടെ വേട്ടയാടലോ ഇല്ലാതിരുന്നിട്ടും കടുത്ത ഹൃദയാഘാതം താരത്തെ പൊടുന്നനെ വീഴ്ത്തുകയായിരുന്നു.

'ഷൂടിങ്ങിനിടെ പെട്ടെന്ന് ശ്വാസം നിലച്ചപോലെ തോന്നുകയായിരുന്നു. ഇടത് കയ്യില്‍ ശക്തമായ വേദന അനുഭവപ്പെട്ടു. മസില്‍വേദന പോലെയാണ് ആദ്യം എനിക്ക് തോന്നിയത്. വാഹനത്തിന് അരികിലേക്ക് എങ്ങനെയോ എത്തി. ആശുപത്രിയിലേക്ക് നേരെ പോകാനായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീട്, വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വീട്ടിലെത്തി ഭാര്യ ദീപ്തിയോട് വിവരം പറഞ്ഞു. അവള്‍ ഉടന്‍ എന്നെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ആളുകളുടെ സഹായം തേടി വേഗം ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടര്‍മാര്‍ അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കിയതോടെയാണ് മരിച്ചുവെന്ന് കരുതിയ ഘട്ടത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്'.

'ക്ലിനികലി ഞാന്‍ മരിച്ചുപോയിരുന്നു. കടുത്ത ഹൃദയാഘാതമാണ് സംഭവിച്ചത്. ജീവിതത്തില്‍ ലഭിച്ച രണ്ടാമത്തെ അവസരമാണിത്. വലിയൊരു അദ്ഭുതമാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. 16 വയസ് മുതല്‍ അഭിനയ രംഗത്തുണ്ട്. 20-ാം വയസിലാണ് പ്രൊഫഷനല്‍ ആക്ടറാവുന്നത്. കിഞ്ഞ 28 വര്‍ഷമായി കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരക്കിട്ട ജോലികളായിരുന്നു. മുന്‍കരുതലുകളെടുക്കുകയും പരിശോധനകളും മറ്റും കൃത്യമായി നടത്തുകയും ചെയ്തിരുന്നു. ഇ സി ജി, എകോ, സോണോഗ്രഫി എന്നിവയൊക്കെ ചെയ്തിരുന്നു. കുടുംബത്തില്‍ ഹൃദയ സംബന്ധിയായ അസുഖമുള്ളവര്‍ ഉള്ളതിനാലാണ് ഞാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നത്'- ശ്രേയസ് വിശദീകരിച്ചു.

'ജീവിതത്തില്‍ ഇതിനുമുമ്പ് ഒരിക്കലും ഞാന്‍ ആശുപത്രിയിലായിരുന്നിട്ടില്ല. ചികിത്സ തേടേണ്ട നേരിയ പരിക്കുപോലുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, എനിക്ക് ഇങ്ങനെ അവസ്ഥയുണ്ടാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നുമില്ല. ഇത്തരം അനുഭവങ്ങള്‍ ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിക്കും. ആരോഗ്യം ഒരിക്കലും നിസ്സാരമായി കാണരുത്. നമ്മുടെ കുടുംബം എപ്പോഴും ഓര്‍മയിലുണ്ടായിരിക്കണമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യത്തെ കുറിച്ച് എല്ലാവരോടും ജാഗരൂകരായിരിക്കണമെന്ന് താരം പറയുന്നു. നമ്മുടെ ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കും. അത് അവഗണിക്കരുത്. നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. എന്തെങ്കിലും ടെസ്റ്റുകള്‍ക്ക് നിര്‍ദേശിക്കുമെന്ന് ഭയന്ന് ഡോക്ടറെ കാണാതിരിക്കുന്ന ഒരുപാടു പേരുണ്ട്. ആ ടെസ്റ്റുകള്‍ പക്ഷേ, ഒരുപാട് ഗുണംചെയ്യുമെന്നോര്‍ക്കണം. ആരോഗ്യവാന്മാരായ ഒരുപാടു പേര്‍ക്ക് കോവിഡിനുശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് 2020ല്‍ കോവിഡ് വന്നിരുന്നു. ഞാന്‍ ഒട്ടും പുകവലിക്കാത്തയാളാണ്. മദ്യപാനം വളരെ കുറവും. ആരോഗ്യകരമായ ഭക്ഷണരീതിയാണെന്റേത്. കൃത്യമായ വ്യായാമവും. ഇതൊക്കെയുണ്ടാവുമ്പോഴും ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നാണ് പറയാനുള്ളതെന്ന് താരം പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഭാര്യ ദീപ്തിയോടൊപ്പം ദൈവത്തോടും പിന്നെ ഡോക്ടര്‍മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരോടും നന്ദിപറഞ്ഞ ശ്രേയസ് തന്റെ തിരിച്ചുവരവില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യ ദീപ്തിയോടാണെന്നും കൂട്ടിച്ചേര്‍ത്തു.

പരിശോധനയില്‍ ശ്രേയസിന്റെ രണ്ടു പ്രധാന രക്തക്കുഴലുകള്‍ അടഞ്ഞിരുന്നുവെന്ന് കണ്ടെത്തി. ഒന്ന് 100 ശതമാനവും മറ്റൊന്ന് 99 ശതമാനവും. അടിയന്തര ആന്‍ജിയോപ്ലാസ്റ്റിയിലൂടെയാണ് നടന്റെ ജീവന്‍ രക്ഷിച്ചത്. ബോളിവുഡില്‍ മികവുറ്റ റോളുകളാല്‍ ശ്രദ്ധനേടിയ 48കാരനായ ശ്രേയസ്, ആശുപത്രി വിട്ടശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

Keywords: News, National, National-News, Entertainment, Entertainment-News, Shreyas Talpade, Heart Attack, Clinically, Dead, Second Chance, Life, Cholesterol, Bollywood Actor, ECG, 2D Echo, Sonography, Blood Tests, Shreyas Talpade On His Heart Attack: 'Clinically, I Was Dead. It's My Second Chance At Life'.

Post a Comment