Follow KVARTHA on Google news Follow Us!
ad

India's 7 Wonders | ഇന്ത്യയിലും ഏഴ് അത്ഭുതങ്ങളുണ്ട്! കണ്ടിരിക്കണം ഈ സ്ഥലങ്ങൾ

ചരിത്രത്തിലേക്കുമുള്ള യാത്രയായിരിക്കും Tourism Day, ദേശീയ വാർത്തകൾ, Travel, Wonders
ന്യൂഡെൽഹി: (KVARTHA) വൈവിധ്യത്തിന് പേരുകേട്ടതാണ് നമ്മുടെ ഇന്ത്യ. ഇവിടെ നിരവധി സംസ്ഥാനങ്ങളുണ്ട്, ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത സംസ്കാരവും പാരമ്പര്യവുമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും സന്ദർശിക്കേണ്ട നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവയിൽ പലതും ലോകത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്. ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 25 ന് ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്നു. ലോകത്ത് ഏഴ് അത്ഭുതങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. ഇന്ത്യയിലും ഏഴ് അത്ഭുതങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ഇടങ്ങളിലേക്ക് യാത്രയായാലോ.

News, Malayalam News, National, Tourism, Travel, Wonders, Tajmahal, Golden Temple,

താജ് മഹൽ

താജ്മഹൽ ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്. ആഗ്രയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രണയ കുടീരം 1653 ൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ ഓർമയ്ക്കായി നിർമ്മിച്ചതാണ്. 20,000 കരകൗശല വിദഗ്ധർ ചേർന്നാണ് ഇത് നിർമിച്ചതെന്നാണ് ചരിത്രം. പേർഷ്യൻ, മുഗൾ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താജ്മഹലിന്റെ വാസ്തുവിദ്യ. സൗന്ദര്യം കാരണം ഇന്ത്യൻ, വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമാണ് താജ്മഹൽ.

സുവർണ ക്ഷേത്രം

പഞ്ചാബിലെ അമൃത്സറിലാണ് സുവർണ ക്ഷേത്രം അല്ലെങ്കിൽ ശ്രീ ഹർമന്ദിർ സാഹിബ്. സിഖ് സമുദായക്കാർക്ക് ഇത് വിശുദ്ധ ആരാധനാലയമാണ്. സുവർണ ക്ഷേത്രത്തിന്റെ നിർമ്മാണം 1585ൽ തുടങ്ങി 1604 വരെ തുടർന്നു. ഒരു ജലാശയത്തിന് ചുറ്റുമാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ ഗുരുദ്വാരകളിൽ ഒന്നാണിത്. അഞ്ചാമത്തെ സിഖ് ഗുരു ഗുരു അർജനാണ് ഇത് രൂപകൽപ്പന ചെയ്തത്.

ഹംപിയിലെ ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളുടെ നഗരം എന്നാണ് ഹംപി അറിയപ്പെടുന്നത്. കർണാടകയിലെ വിജയനഗറിലെ ഒരു ചെറിയ പ്രദേശമാണ് ഇത്. എന്നാൽ ഈ സ്ഥലം ഇന്ന് ലോകമെമ്പാടും സ്വന്തം ഐഡന്റിറ്റി സൃഷ്ടിച്ചിട്ടുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ, ഈ സ്ഥലം പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ അതുല്യ ശേഖരമാണ്. ഹoപിയിലെ ക്ഷേത്രങ്ങൾ മിക്കവയും ഒൻപതാം നുറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ടിന്റെ ഇടയ്ക്ക് നിർമിച്ചവയാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രബലമായ ഹിന്ദു ഭരണകൂടമെന്ന്​ അറിയപ്പെട്ട വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഹംപി. 4187.24 ഹെക്ടറിലായി ഹംപിയുടെ ക്ഷേത്ര-നഗര ശേഷിപ്പുകൾ ചിതറിക്കിടക്കുന്നു. ഈ സ്ഥലത്ത് ഖനനം നടത്തിയപ്പോൾ നിരവധി മഹത്തായ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിരവധി അടിസ്ഥാന സൗകര്യങ്ങളും കണ്ടെത്തി. ഇക്കാരണത്താൽ, ഈ പുരാതന നഗരം 1986 ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ഈ നഗരത്തിന്റെ അതുല്യവും അസാധാരണവുമായ സൗന്ദര്യം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നു.

ഖജുരാഹോ ക്ഷേത്രം

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖജുരാഹോ ജൈന, ഹിന്ദു ക്ഷേത്രങ്ങളുടെ ഒരു വലിയ സമുച്ചയമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഖജുരാഹോ മാറുവാനുണ്ടായ കാരണം ഇവിടെ സ്ഥാപിതമായ ക്ഷേത്രസമുച്ചയമാണ്. ഒൻപതാം നൂറ്റാണ്ടിൽ ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ് ഈ സ്മാരകങ്ങളെല്ലാം നിർമിച്ചത്. നാഗര ശൈലിയിലുള്ള വാസ്തുവിദ്യാരീതികളാൽ നിർമിക്കപ്പെട്ട മഹാദ്ഭുതങ്ങളായ 85 ഓളം ക്ഷേത്രങ്ങളില്‍ 22 എണ്ണം മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. ഇവിടത്തെ രതിശില്പങ്ങളും പ്രസിദ്ധമാണ്.

ഗോമതേശ്വര പ്രതിമ

ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ പ്രതിമയ്ക്ക് പേരുകേട്ടതാണ് കർണാടകയി‌ലെ ഹാസൻ ജില്ലയിലെ ചെറിയൊരു പട്ടണമായ ശ്രാവ‌ണബ‌ലഗോള. 60 അടിയോളം ഉയരമുള്ള ഗോമതേശ്വരന്റെ കൂറ്റൻ പ്രതിമ ഇവിടെയുണ്ട്. 3347 അടി ഉയരത്തിൽ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് മലമുകളിലെത്താൻ ഏകദേശം 600 പടികൾ കയറണം. ബാഹുബലി എന്നും അറിയപ്പെടുന്ന ഗോമതേശ്വര പ്രതിമ പൂർണനഗ്നനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമക്ക് 18 മീറ്റർ നീളമുണ്ട്. 12 മുതൽ 14 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ മാസക് അഭിഷേക സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ ചടങ്ങിനിടെ പ്രതിമയെ വെള്ളം, പാൽ, വിവിധതരം ചന്ദനം പേസ്റ്റ് എന്നിവ ഉപയോഗിച്ച് കുളിപ്പിക്കുന്നു.

സൂര്യ ക്ഷേത്രം, കൊണാർക്ക്

കൊണാർക്ക് സൂര്യക്ഷേത്രം അതിന്റെ കൊത്തുപണികൾക്കും അതിശയകരമായ വാസ്തുവിദ്യയ്ക്കും ലോകമെമ്പാടും പ്രശസ്തമാണ്. ബ്ലാക്ക് പഗോഡ എന്നും ഇത് അറിയപ്പെടുന്നു. സൂര്യ ദേവനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. രാജ്യത്ത് നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്തർ സൂര്യദേവനെ ദർശിക്കാൻ കൊണാർക്കിലെ സൂര്യക്ഷേത്രത്തിൽ എത്തുന്നു. 1255-ൽ ഗംഗാ രാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന നരസിംഹ ദേവ് ഒന്നാമൻ രാജാവാണ് ചന്ദ്രഭാഗ നദിയുടെ തീരത്ത് ഇത് നിർമ്മിച്ചത്. കലിംഗ ശൈലിയിലുള്ള വാസ്തുവിദ്യയ്ക്ക് ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. യുനെസ്‌കോയുടെ ലോക പൈതൃക ഇടം കൂടിയാണ് ഈ ക്ഷേത്രം.

നളന്ദ സർവകലാശാല

ബീഹാറിൽ നിന്ന് 95 കിലോമീറ്റർ അകലെയുള്ള നളന്ദ സർവകലാശാല ലോകത്തിലെ ആദ്യത്തെ സർവകലാശാല എന്നറിയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത കാലഘട്ടത്തിൽ ഗുപ്ത ഭരണാധികാരി കുമാരഗുപ്ത ഒന്നാമനാണ് ഇത് സ്ഥാപിച്ചത്. എന്നാൽ 1193-ലെ അധിനിവേശത്തിനുശേഷം ഇത് നശിപ്പിക്കപ്പെട്ടു. എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പുരാതന ഇന്ത്യയിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു കൊണ്ട് പഠിക്കാമായിരുന്ന ലോകത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര സർവകലാശാലയായിരുന്നു നളന്ദയിലേത്. എന്നാൽ ഇന്ന് പൂർണമായും നശിച്ച അവസ്ഥയിലാണ്. നളന്ദയുടെ അവശിഷ്ടങ്ങൾ ഏകദേശം 1,50 ,000 ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുകയാണ്. എന്നാലും ലോകമെമ്പാടുമുള്ള ആളുകൾ ഇത് കാണാൻ വരുന്നു.

Keywords: News, Malayalam News, National, Tourism, Travel, Wonders, Tajmahal, Golden Temple, Seven Wonders of India 
< !- START disable copy paste -->

Post a Comment