KSA Recycling plant | സഊദി അറേബ്യയിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ! വമ്പൻ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ച് രാജ്യം; 95 ശതമാനവും പുനരുപയോഗിക്കും

 


റിയാദ്: (KVARTHA) ജോലി അന്വേഷകർക്ക് പുത്തൻ പ്രതീക്ഷകൾ പകർന്ന് സഊദി അറേബ്യയിൽ വമ്പൻ പുനരുപയോഗ, മാലിന്യ സംസ്കരണ പദ്ധതികൾ പ്രഖ്യാപിച്ചു. സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദേശിച്ച സംരംഭങ്ങളുടെ ഭാഗമാണ് രാജ്യത്തെ മാലിന്യത്തിന്റെ 95 ശതമാനവും പുനരുപയോഗം ചെയ്യുന്ന ഈ പദ്ധതി. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (GDP) 120 ബില്യൺ റിയാൽ (32 ബില്യൺ യുഎസ് ഡോളർ) സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

KSA Recycling plant | സഊദി അറേബ്യയിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ! വമ്പൻ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ച് രാജ്യം; 95 ശതമാനവും പുനരുപയോഗിക്കും
 
പദ്ധതിയിലൂടെ പുരുഷന്മാരും സ്ത്രീകളുമടക്കം ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. രാജ്യത്തിന്റെ 'വിഷൻ 2030' ന്റെ ഭാഗമാണ് പദ്ധതി. രാജ്യം പ്രതിവർഷം 100 ദശലക്ഷം ടൺ മാലിന്യങ്ങൾ പുനരുപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ മാലിന്യ സംസ്കരണ മേഖലയിലെ നിലവിലെ റീസൈക്ലിംഗ് നിരക്ക് മൂന്ന് മുതൽ നാല് ശതമാനം വരെയാണ്, ഇത് ആഗോളതലത്തിൽ ഏറ്റവും താഴ്ന്നതാണ്.

വ്യാവസായിക-മെഡിക്കൽ മാലിന്യങ്ങൾ പരിസ്ഥിതിക്ക് ആസന്നമായ അപകടമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഈ നിരക്ക് 95 ശതമാനമായി ഉയർത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. പൗരന്മാരെ സംരക്ഷിക്കുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് ഇത്തരം മാലിന്യ നിർമാർജനമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Keywords:  Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia, Announces, Recycling, Jobs, Career, Saudi Arabia announces $32bn waste and recycling plan, aims to create 100,000 jobs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia