Car Sales | വര്‍ഷാവസാനത്തില്‍ ഈ കാറുകളുടെ വില്‍പ്പനയില്‍ വന്‍കുതിച്ചു ചാട്ടം!

 


ന്യൂഡല്‍ഹി: (KVARTHA) 2023 ഡിസംബറില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളുകളുടെ (SUV-Sport utility vehicle) വില്‍പ്പനയില്‍ വന്‍കുതിച്ചു ചാട്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ കണക്കുകളിലാണ് ഈ നേട്ടത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. വലിയ ഡിസ്‌കൗണ്ടുകള്‍ ഉണ്ടായതാണ് ചെറിയ കാറുകളുടെ വില്‍പ്പന ഉയരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. മാരുതി സുസൂക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് ഈ രംഗത്ത് കൂടുതല്‍ നേട്ടമുണ്ടക്കിയത്. സുസൂക്കി 24 ശതമാനവും മഹീന്ദ്ര 39 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹന്ദ്രയുടെ താര്‍, സ്‌കോര്‍പ്പിയോ, എക്സ.യു.വി. തുടങ്ങിയ കാറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലായുണ്ടായിരുന്നത്. വില്‍പ്പനയില്‍ 20-57 ശതമാനം വരെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ വിവിധ മാസങ്ങളിലായി ഈ കാറുകള്‍ക്കുണ്ടായിരുന്നത്. പ്രാദേശികമായുള്ള പാസഞ്ചര്‍ വെഹിക്കുകളില്‍ (Passenger Vehicle) മാരുതിയുടെ എസ് യു വി കള്‍ 36 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷം വിറ്റുപോയത്. കഴിഞ്ഞ കൊല്ലമിത് 22 ശതമാനമായിരുന്നു.

ഉപഭോക്താക്കള്‍ക്കിടയില്‍ ചെറുവാഹനങ്ങളോടുള്ള താത്പര്യക്കുറവാണ് വര്‍ഷാവസാന സമയത്ത് വാഹനനിര്‍മാതാക്കള്‍ വലിയ ഡിസ്‌കൗണ്ടുകളും മറ്റും ഓഫറുകളും നല്‍കാന്‍ പ്രേരിപ്പിച്ചത്. ഇത് മൂലം ചെറിയ വിലയുള്ള കാറുകള്‍ക്ക് 40-45 ശതമാനം ഡിസ്‌കൗണ്ട് വരെ മാരുതി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരായി. ചെറിയ മോഡല്‍ കാറുകളായ ആള്‍ട്ടോ, ബലെനോ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 29 ശതമാനം ഇടിവാണുണ്ടായത്. ഇതാണ് മാരുതിയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.
  
Car Sales | വര്‍ഷാവസാനത്തില്‍ ഈ കാറുകളുടെ വില്‍പ്പനയില്‍ വന്‍കുതിച്ചു ചാട്ടം!


ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ ബജാജാണ് നേട്ടം കൈവരിച്ചത്. പ്രാദേശിക വിപണിയില്‍ ഇവരുടെ കച്ചവടം 26 ശതമാനമായി ഉയര്‍ന്നു. മാസത്തിന്റെ ആദ്യ പകുതിയിലുണ്ടായ കച്ചവടമാണ് ഇവരെ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചത്. കല്യാണ സീസണില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായ ഡിമാന്‍ഡണിതിന് കാരണമെന്ന് മാര്‍ക്കറ്റിങ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ടാറ്റ മോട്ടോര്‍സ്, ടി വി എസ് മോട്ടോര്‍സ്, ഹീറോ മോട്ടോര്‍ കോര്‍പ്പ് എന്നിവയുടെ വില്‍പ്പന സംബന്ധിച്ചുള്ള കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരമെന്ന് കരുതുന്നു.

Keywords:  News, News-Malayalam-News, National, National-News, Cars, Vehicles, SUVs, Sales, Automobiles, Offer, Sales of Indian SUVs soar, smaller cars skid in December.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia