SWISS-TOWER 24/07/2023

Scam | റോയല്‍ ട്രാവന്‍കൂര്‍ നിക്ഷേപതട്ടിപ്പ്; രാഹുല്‍ ചക്രപാണി അറസ്റ്റിലായതോടെ അരക്ഷിതാവസ്ഥയിലായത് നൂറുകണക്കിന് ജീവനക്കാര്‍, പെരുവഴിയിലായത് സാധാരണക്കാരും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കോടികളുടെ നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നല്‍കാത വഞ്ചിച്ചുവെന്ന കേസില്‍ റോയല്‍ ട്രാവന്‍കൂര്‍ ഉടമ രാഹുല്‍ ചക്രപാണിയുടെ അറസ്റ്റ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ സയന്‍സ് പാര്‍കിന് എതിര്‍വശത്തെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍വെച്ചാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ജില്ലയ്ക്ക് പുറത്തും രാഹുല്‍ ചക്രപാണിക്കെതിരെ നിക്ഷേപതട്ടിപ്പ് നടത്തിയതിന് പരാതികളുണ്ട്. അരോളി സ്വദേശി ഇ കെ മോഹനനില്‍ നിന്നും 10 ലക്ഷം രൂപയും കണ്ണൂക്കര സ്വദേശി നിധിനില്‍ നിന്നും 3,76,000 രൂപയും നിക്ഷേപമായി സ്വീകരിച്ച് മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലുമാണ് രാഹുല്‍ ചക്രപാണിക്കെതിരെ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

നിക്ഷേപതുക അവധിയെത്തിയിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വെളളിയാഴ്ച (05.01.2024) ഉച്ചയ്ക്ക് കൂട്ടത്തോടെ രാഹുല്‍ ചക്രപാണിയുടെ ഓഫീസിലെത്തുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന രാഹുല്‍ ചക്രപാണി പണത്തിന് അവധി പറഞ്ഞ് നിക്ഷേപകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പണം തിരികെ ലഭിക്കാനുളളവര്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മിക്ക സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. നിശ്ചിതതുക നിക്ഷേപമായി ആളുകളെ കൊണ്ട് സ്ഥാപനത്തില്‍ അടപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇവിടെ ജീവനക്കാരെയെടുത്തിരുന്നത്. ഇവര്‍ മുഖേനെ ഓടോറിക്ഷ തൊഴിലാളികള്‍, കര്‍ഷകര്‍, സ്വകാര്യ സ്ഥാപന ജീവനക്കാര്‍ മുതല്‍ സമ്പന്നര്‍വരെ നിക്ഷേപമായി ചെറുതും വലുതുമായ തുക നല്‍കിയിരുന്നു.


Scam | റോയല്‍ ട്രാവന്‍കൂര്‍ നിക്ഷേപതട്ടിപ്പ്; രാഹുല്‍ ചക്രപാണി അറസ്റ്റിലായതോടെ അരക്ഷിതാവസ്ഥയിലായത് നൂറുകണക്കിന് ജീവനക്കാര്‍, പെരുവഴിയിലായത് സാധാരണക്കാരും

 

കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് വായ്പയും കാര്‍ഷിക ഉപകരണങ്ങളും നല്‍കുന്നതിനാണ് റോയല്‍ ട്രാവന്‍കൂര്‍ എന്ന സ്ഥാപനം രാഹുല്‍ ചക്രപാണി ചെയര്‍മാനും എംഡിയമായി രൂപീകരിച്ചത്. കേരളത്തിന്റെ എല്ലാ ജില്ലകളിലും തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവടങ്ങളിലും സ്ഥാപനത്തിന് ബ്രാഞ്ചുകളും എ ടി എം കൗണ്ടറുകളുമുളളതായി മാനേജ്മെന്റ് അവകാശപ്പെട്ടിരുന്നു.

Keywords: News, Kerala, Kerala-News, Kannur-News, Malayalam-News, Royal Travancore, Owner, Arrested, Investment, Scam Case, Police, Employees, Rahul Chakrapani, Royal Travancore owner arrested in investment scam case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia