Compensation | ബൈക് മറിഞ്ഞ് പിന്‍സീറ്റ് യാത്രക്കാരന് പരുക്കേറ്റെന്ന കേസില്‍ ആര്‍ സി ഉടമയും ഇന്‍ഷൂറന്‍സ് കംപനിയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

 


വടകര: (KVARTHA) ബൈക് മറിഞ്ഞ് പിന്‍സീറ്റ് യാത്രക്കാരന് പരുക്കേറ്റെന്ന കേസില്‍ ആര്‍ സി ഉടമയും ഇന്‍ഷൂറന്‍സ് കംപനിയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. മേപ്പയൂര്‍ അസ് ഹര്‍ പുതിയോട്ടില്‍ ജെറീഷിന്(34) ആണ് ബൈക് മറിഞ്ഞ് പരുക്കേറ്റത്.

Compensation | ബൈക് മറിഞ്ഞ് പിന്‍സീറ്റ് യാത്രക്കാരന് പരുക്കേറ്റെന്ന കേസില്‍ ആര്‍ സി ഉടമയും ഇന്‍ഷൂറന്‍സ് കംപനിയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കേസില്‍ 12,75,700 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വടകര എം എ സി ടി ജഡ്ജ് കെ രാമകൃഷ്ണനാണ് വിധി പറഞ്ഞത്. നഷ്ടപരിഹാര തുകയുടെ ഒമ്പതുശതമാനം പലിശയും കോടതി ചെലവും സഹിതം ഐ സി ഐ സി ഐ ലൊംബാര്‍ഡ് ജെനറല്‍ ഇന്‍ഷൂറന്‍സ് കംപനിയും ബൈക് ഉടമയായ മേപ്പയൂര്‍ കാഞ്ഞിരമുക്കിലെ കായത്തടത്തില്‍ നൗഫലും ചേര്‍ന്ന് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബൈകിന്റെ പിന്‍സീറ്റ് യാത്രക്കാരന് ഇന്‍ഷുറന്‍സ് പരിരക്ഷ (പില്യന്‍ റൈഡര്‍ ഇന്‍ഷുറന്‍സ്) ഇല്ലാത്തതിനാണ് ഇന്‍ഷുറന്‍സ് കംപനിക്കൊപ്പം ആര്‍ സി ഉടമയും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

2020 മേയ് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക് മേപ്പയൂര്‍ പെട്രോള്‍ പംപിനടുത്തുവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് ജെറീഷിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുകയും ചെയ്തു.

Keywords:  RC owner and insurance company to pay compensation in case of injury to rear seat passenger after bike overturns, Vadakara, News, Compensation, Court Order, Complaint, Case, Bike Accident, Passenger, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia