Criticized | ദുരിതാശ്വാസ നിധി തിരിമറി: പ്രാഥമികവാദം കേട്ടശേഷം നോടീസ് അയയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ തെളിയുന്നത് മുഖ്യമന്ത്രി പ്രഥമദൃഷ്ടിയില്‍ തന്നെ കുറ്റക്കാരന്‍ എന്നാണെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച ലോകായുക്ത വിധിക്കെതിരേയുള്ള റിട്ട് ഹര്‍ജി ഹൈകോടതി പ്രാഥമികവാദം കേട്ട ശേഷം ഫയലില്‍ സ്വീകരിച്ച നടപടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.

മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാര്‍ക്കും എതിരെ പ്രാഥമികവാദം കേട്ട ശേഷം നോടീസ് അയയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പ്രഥമദൃഷ്ടിയില്‍ തന്നെ കുറ്റക്കാരനെന്നു തെളിഞ്ഞു. സംസ്ഥാന സര്‍കാരിനു പൊതുവിലും മുഖ്യമന്ത്രിക്കു പ്രത്യേകിച്ചും കോടതി തീരുമാനം വലിയ തിരിച്ചടിയാണ്.
Criticized | ദുരിതാശ്വാസ നിധി തിരിമറി: പ്രാഥമികവാദം കേട്ടശേഷം നോടീസ് അയയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ തെളിയുന്നത് മുഖ്യമന്ത്രി പ്രഥമദൃഷ്ടിയില്‍ തന്നെ കുറ്റക്കാരന്‍ എന്നാണെന്ന് രമേശ് ചെന്നിത്തല
ഒരു നിമിഷം പോലും പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. ഉന്നത നീതി പീഠത്തില്‍ നിന്ന് നിശ്ചയമായും ഹര്‍ജിക്ക് അനുകൂല വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയാണ് ഹൈകോടതി ഫയലില്‍ സ്വീകരിച്ചത്.

മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോടീസ് അയയ്ക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ്, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിക്ക് സാധുത (മെയിന്റനബിലിറ്റി ) ഉണ്ടെന്നും, നിധിയില്‍ നിന്നും തുക അനുവദിച്ചതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടുണ്ടെങ്കിലും തുക അനുവദിച്ചതില്‍ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിന്യായം.

എന്നാല്‍ ഹര്‍ജിക്ക് സാധുത (മെയിന്റനബിലിറ്റി) തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുള്‍ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍-ഉല്‍ റശീദും, ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ തുക തിരിമറിയെ കുറിച്ച് താനും ലോകായുക്തയ്ക്കു പരാതി നല്‍കിയിരുന്ന കാര്യം ചെന്നിത്തല ഓര്‍മിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടാണ് ലോകായുക്ത സ്വീകരിച്ചത്. ഹൈകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Keywords:  Ramesh Chennithala Criticized Lokayukta and CM Pinarayi Vijayan, Thiruvananthapuram, News, Politics, Congress Leader, Notice, Ramesh Chennithala, Criticized, Lokayukta, CM Pinarayi Vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia