Follow KVARTHA on Google news Follow Us!
ad

Super Controversy | 'സെറ്റിലെ ലൈറ്റ് ഓഫ് ചെയ്ത് തോളില്‍ കയറി പിടിച്ചു'; രംഭയുടെ അരുണാചലം ചിത്രത്തിന്റെ ചിത്രീകരണ വിശേഷണത്തിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമാകുന്നു; രജനികാന്ത് നടിയോട് അനുചിതമായി പെരുമാറിയോ?

'ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു' Rambha, Arunachalam, Shoot, Anecdote, Backfires, Twitter Divided, Rajinikanth, Behave, Inappr
ചെന്നൈ: (KVARTHA) ഒരിക്കല്‍ തെന്നിന്‍ഡ്യമൊത്തം അടക്കി വാണ ഗ്ലാമര്‍ താരമാണ് രംഭ. സിനിമയില്‍ വരുമ്പോള്‍ അമൃത എന്നായിരുന്നു പേര് പിന്നീട് പേര് രംഭ എന്ന് മാറ്റുകയായിരുന്നു. ബോളിവുഡ് സിനിമയിലും സൗത് ഇന്‍ഡ്യന്‍ സിനിമയിലും രംഭ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിടപറഞ്ഞ രംഭ നിലവില്‍ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം.

ഇപ്പോഴിതാ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെക്കുറിച്ച് നടി രംഭ ഒരഭിമുഖത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദമാകുകയാണ്. 'അരുണാചലം' സിനിമയുടെ സെറ്റിലുണ്ടായ വിശേഷങ്ങളാണ് നടി പ്രേക്ഷകരുമായി പങ്കിട്ടത്. സെറ്റില്‍ രജനികാന്ത് നടിയോട് ചെയ്ത തമാശകള്‍ എന്നതരത്തിലാണ് രംഭ അഭിമുഖത്തില്‍ പറഞ്ഞത്. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ വളച്ചൊടിച്ചിരിക്കുന്നത്.

നടനില്‍ നിന്നും രംഭയ്ക്ക് നേരിട്ട ദുരനുഭവം എന്ന തരത്തിലാണ് സംഭവം ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത് വിവാദമായതോടെ രജനി ആരാധകര്‍ രംഭയ്‌ക്കെതിരെയും രംഗത്തെത്തുകയായിരുന്നു. നടി പറയുന്ന കാര്യങ്ങളില്‍ ഒരു കൃത്യത ഇല്ലെന്നും പ്രശസ്തനായ താരത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ രംഭ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

അരുണാചലത്തില്‍ അഭിനയിക്കുമ്പോള്‍ രജനികാന്ത് തന്നെ പ്രാങ്ക് ചെയ്യാന്‍ ശ്രമിച്ചതിനെപ്പറ്റിയാണ് രംഭ പറഞ്ഞത്. രംഭയുടെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ ഹൈദരാബാദില്‍ രാവിലെ 7 മണിക്ക് ഷൂടിങിന് തയാറായി നില്‍ക്കുന്നു. എന്നാല്‍ അന്ന് എനിക്ക് ഷൂട് ഇല്ലെന്ന് സുന്ദര്‍ സി എന്നോട് പറഞ്ഞു. മൂന്ന് ദിവസം ഷൂടില്ലാതെ ഞാന്‍ അവിടെ തങ്ങി. എനിക്ക് വല്ലാതെ ദേഷ്യം വന്നു. നാലാം ദിവസം ഞാന്‍ സുന്ദര്‍ സിയോട് കാര്യം ചോദിച്ചു. ഈ സിനിമയില്‍ ഞാന്‍ ഉണ്ടോ ഇല്ലയോ എന്നും ഞാനിത് രജനി സാറിനോട് ചോദിക്കാമെന്നും പറഞ്ഞു. രജനി സാറിനോട് ചോദിച്ചപ്പോള്‍ ഈ സിനിമയില്‍ ഉറപ്പായും ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് ഷൂടിങ് ഉണ്ട്, ഞാന്‍ 6: 55 ന് എന്റെ ഷോടിന് റെഡിയായി പോയി, പക്ഷേ രജനി സാര്‍ അവിടെ ഫുള്‍ മേകപില്‍ വെയിറ്റ് ചെയ്യുകയായിരുന്നു, അപ്പോഴേക്കും ഞാന്‍ പോയി 'ഗുഡ് മോര്‍ണിങ് സര്‍' എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ഈ വേഷം സുസ്മിത സെന്നിനുവേണ്ടി എഴുതിയതാണ് അവര്‍ക്ക് അസൗകര്യം ഉള്ളതുകൊണ്ടാണ് എന്നെ വിളിച്ചതെന്ന്. അയ്യോ ഇത്രയും വലിയ ഒരു നടി ചെയ്യേണ്ട വേഷമാണോ എന്നെ തേടിയെത്തിയത് എന്നായിരുന്നു ഞാന്‍ അതിശയിച്ചത്.

അരുണാചലത്തിന്റെ ഷൂടിങ് നടക്കുമ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാനൊപ്പം ബന്ധന്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. രജനികാന്തിനൊപ്പം ഹൈദരാബാദില്‍ ഷൂടിങിലായിരുന്നതിനാല്‍ ബന്ധന്‍ ടീമും ഹൈദരാബാദില്‍ തന്നെ തുടര്‍ന്നു. രാവിലെ ഞാന്‍ രജനി സാറിനൊപ്പവും ഉച്ച മുതല്‍ സല്‍മാന്‍ ഖാനൊപ്പം ബന്ധനിലും അഭിനയിക്കും. ഒരു ദിവസം സല്‍മാന്‍ ഖാനും ജാകി ഷ്‌റോഫും രജനി സാറിനൊപ്പം അരുണാചലം സെറ്റില്‍ എത്തി.

അവരെ കണ്ടപ്പോള്‍ ഞാന്‍ ഓടിപോയി കെട്ടിപ്പിടിച്ചു. അതൊരു ബോംബെ സംസ്‌കാരമാണ്. രജനി സാര്‍ ഇത് ശ്രദ്ധിച്ചു. അവര്‍ പോയതിനുശേഷം രജനി സാറും സുന്ദറും തമ്മില്‍ ഗൗരവതരമായ ചര്‍ച്ച നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. രജനി സാര്‍ ദേഷ്യത്തില്‍ കഴുത്തില്‍ നിന്ന് തൂവാല താഴേക്ക് എറിയുന്നതും ഇതിനിടെ, സുന്ദര്‍ സി രജനി സാറിനോട് അപേക്ഷിച്ച് കൊണ്ടിരിക്കുന്നതും എന്നെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ആശയക്കുഴപ്പത്തിലായി. കാമറമാന്‍ യു കെ സെന്തില്‍ കുമാര്‍ എന്റെ അടുത്ത് വന്ന് ഇതെന്താ രംഭ, നീ എന്താണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ചോദിച്ചു. എനിക്ക് ഒന്നും മനസിലായില്ല.

ഞാന്‍ കൃത്യസമയത്ത് വന്ന് എല്ലാ ഡയലോഗുകളും കൃത്യമായി പഠിച്ച് അധികം ടേകുകള്‍ വരാതെ ജോലി ചെയ്തുപോവുകയാണ്. ഞാന്‍ എന്ത് തെറ്റാണു ചെയ്തത്? ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോയെന്ന് പോലും എന്റെ മമ്മ ചോദിച്ചു. എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞുവെന്നാണ് സെറ്റിലുള്ളവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി കരയാന്‍ തുടങ്ങിയപ്പോള്‍ രജനികാന്ത് ഓടിവന്നു. നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരേയും ശാസിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

രജനി സാര്‍ യൂണിറ്റിലെ എല്ലാവരെയും വിളിച്ച് അണിനിരത്തി. അദ്ദേഹം പറഞ്ഞു 'രാവിലെ സല്‍മാന്‍ ഖാനും എല്ലാവരും വന്നപ്പോള്‍ രംഭ പോയി അവരെ കെട്ടിപ്പിടിച്ചു? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റില്‍ വരുമ്പോള്‍ അവള്‍ ഗുഡ് മോര്‍ണിങ് പറഞ്ഞു പോകാറാണ് പതിവ്. വടക്കേ ഇന്ത്യയില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ടാണോ അവരോടു അങ്ങനെ ചെയുന്നത്. ഞങ്ങള്‍ ദക്ഷിണേന്‍ഡ്യക്കാരായതിനാല്‍ എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഗുഡ് മോണിങ് സര്‍, ഗുഡ് മോണിങ് സര്‍ എന്നു പറഞ്ഞ് നേരെ പോയി പുസ്തകം വായിക്കാന്‍ ഇരിക്കും. അദ്ദേഹം അവിടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അങ്ങനെയൊരു രജനി സാറിനെ ഞാന്‍ കണ്ടിട്ടേ ഇല്ല. നാളെ മുതല്‍ എല്ലാ ലൈറ്റ് ബോയ്സും നില്‍ക്കട്ടെ, രംഭ എല്ലാവര്‍ക്കും ഒരേ രീതിയില്‍ ആലിംഗനം കൊടുക്കണം. അതിനുശേഷം മാത്രമേ ഷൂടിങ് ഉണ്ടാകൂ. ഇല്ലെങ്കില്‍ ഷൂട് ഇല്ലെന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാന്‍ ഭയന്നുപോയി. പക്ഷേ അദ്ദേഹം കളി പറഞ്ഞതാണെന്ന് പിന്നെയാണ് മനസ്സിലായത്.

മറ്റൊരു സംഭവം കൂടി നടന്നു. ചിത്രീകരണത്തിനിടയില്‍ ഞങ്ങളെല്ലാം ഒരു കുടുംബംപോലെയാണ് കഴിയുന്നത്. ലൈറ്റ്മാനും ഡാന്‍സേഴ്‌സും എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും ഇരിക്കുന്നതും. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു സമയത്ത് സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി. പെട്ടെന്ന് ആരോ എന്റെ തോളില്‍ കയറി പിടിക്കുകയും ഞാന്‍ പേടിച്ച് കാറികൂവുകയും ചെയ്തു. ഇതിനിടെ, ലൈറ്റ് തെളിഞ്ഞു. ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാര്‍ എന്നെ പ്രാങ്ക് ചെയ്തതെന്ന് അറിഞ്ഞത്.

രജനികാന്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അങ്ങനെ രജനി സാര്‍, കമല്‍ സാര്‍ എന്നിവരോടൊപ്പം സ്വപ്നം പൂര്‍ത്തിയായി. രംഭയുടെ ഈ വാക്കുകള്‍ രജനികാന്തിനെ മോശമായി ചിത്രീകരിച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വ്യാഖ്യാനത്തിന് ഇടയാക്കിയെന്നുമാണ് ഉയരുന്ന വിമര്‍ശനം.

Keywords: News, National, National-News, Entertainment-News, Entertainment, Rambha, Arunachalam, Shoot, Anecdote, Backfires, Twitter Divided, Rajinikanth, Behave, Inappropriate, Cotroversy, Social Media, Controversy Sparks, Rambha's Arunachalam shoot anecdote backfires, leaves Twitter divided: Did Rajinikanth behave inappropriately?.

Post a Comment