SWISS-TOWER 24/07/2023

Scam | ജാഗ്രതൈ! രാമക്ഷേത്രത്തിന്റെ പേരിൽ സൈബർ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പ് നൽകി വി എച്ച് പി; കബളിപ്പിക്കുന്നത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അയോധ്യ: (KVARTHA) രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ അടുത്തിരിക്കെ, നിർമാണത്തിനായി സംഭാവന പിരിക്കുന്നെന്ന വ്യാജേന സൈബർ തട്ടിപ്പ് നടക്കുന്നതായി വിവരം പുറത്ത്. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (VHP) നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. ആളുകൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ അഭ്യർത്ഥിച്ച് സംഘടന സാമൂഹ്യ മാധ്യമങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

Scam | ജാഗ്രതൈ! രാമക്ഷേത്രത്തിന്റെ പേരിൽ സൈബർ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പ് നൽകി വി എച്ച് പി; കബളിപ്പിക്കുന്നത് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

വിഎച്ച്‌പി വക്താവ് വിനോദ് ബൻസലാണ് സോഷ്യൽ മീഡിയയിലൂടെ ഈ തട്ടിപ്പ് വെളിപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ 'ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര അയോധ്യ, ഉത്തർപ്രദേശ്' എന്ന വ്യാജ പേജ് സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. പേജിൽ ക്യുആർ കോഡും ഇട്ടിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ പേരിൽ സംഭാവന നൽകാൻ അഭ്യർഥന നടത്തുന്നു എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, മനീഷ നല്ലബെലി എന്ന പേരുള്ള യുപിഐ ഐഡിയാണ് കാണാനാവുക.


വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡെൽഹിയിലെയും ഉത്തർപ്രദേശിലെയും പൊലീസ് അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിനോദ് ബൻസൽ കൂട്ടിച്ചേർത്തു. 'ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ല. കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും ഉത്തർപ്രദേശ് ഡിജിപിക്കും ഡൽഹി പൊലീസ് കമ്മീഷണർക്കും കത്തയച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുത്. ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്', അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, Ayodhya Temple, Ram Lalla, QR Code, Cyber Fraud, VHP,   QR code scam to loot devotees in Ram Mandir's name, Hindu body issues warning.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia