Earthquake | ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

 


ടോക്യോ: (KVARTHA) ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി(JMA) അറിയിച്ചു. എന്നാല്‍ ഇതുവരെ സുനാമി മുന്നറിയിപ്പൊന്നുമില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് എ എഫ് പി ന്യൂസ് ഏജന്‍സി റിപോര്‍ട് ചെയ്തു. ജനുവരി ഒന്നിന് ഭൂചലനം അനുഭവപ്പെട്ട മധ്യ ജപ്പാനിലെ പ്രദേശങ്ങളില്‍ തന്നെയാണ് ഇത്തവണ വീണ്ടും ഭൂചലനമുണ്ടായത്.
Earthquake | ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
7.5 തീവ്രത രേഖപ്പെടുത്തിയ പുതുവര്‍ഷത്തിലെ ഭൂചലനത്തില്‍ 200 ലധികം പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിക്കുകയും നോട്ടോ പെനിന്‍സുലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. അന്ന് സുനാമി മുന്നറിയിപ്പും തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും അറിയിച്ചിരുന്നു.

3500 ലേറെ ജനങ്ങള്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ശക്തമായ മഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ദൃഢമാക്കുവാനും ഒറ്റപ്പെട്ടസ്ഥലങ്ങളിലുള്ളവരുടെ ദുരവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുവാനും ജപ്പാന്‍ പ്രധാന മന്ത്രി ഫ്യുമിയോ കിഷിഡ നിര്‍ദേശം നല്‍കിയിരുന്നു.

Keywords:  Powerful 6.0-magnitude earthquake rocks Japan again, no tsunami warning yet, Japan, Tokyo, News, Earthquake, Tsunami, JMA, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia