SWISS-TOWER 24/07/2023

Jailbreak | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് തടവുകാരന്റെ ജയില്‍ചാട്ടം ആസൂത്രിതമെന്ന് പൊലീസ്; സിസിടിവി ദൃശ്യം ലഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) എംഡിഎംഎ കേസിലെ പ്രതി എടക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അർശാദിന്റേത് ആസൂത്രിത ജയില്‍ ചാട്ടമാണെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. ജയില്‍ കവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു സമീപമുളള പടവുകളില്‍ നിന്നും എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് അർശാദായിരുന്നു. ജയില്‍ വെല്‍ഫെയര്‍ ഓഫീസിലായിരുന്നു നല്ല നടപ്പുകാരനായ ഇയാള്‍ ജോലി ചെയ്തിരുന്നത്. ജയില്‍ ലൈബ്രറിയുടെ ചുമതലക്കാരില്‍ ഒരാളും ഇയാളായിരുന്നു.
   
Jailbreak | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് തടവുകാരന്റെ ജയില്‍ചാട്ടം ആസൂത്രിതമെന്ന് പൊലീസ്; സിസിടിവി ദൃശ്യം ലഭിച്ചു

അതുകൊണ്ടു തന്നെ ജയിലിന്റെ പുറത്ത് കവാടത്തിലും കാന്റീനിലും പോകാനുളള സ്വാതന്ത്ര്യം ചിലപ്പോഴെക്കെ ഇയാള്‍ക്ക് ലഭിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇയാള്‍ ജയില്‍ ചാട്ടത്തിനുളള ആസൂത്രണം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെ പത്രക്കെട്ട് എടുക്കുന്നതിനായി പുറത്തു പോയ ഇയാള്‍ നിമിഷനേരം കൊണ്ട് നേരത്തെ പറഞ്ഞതു പ്രകാരം റോഡരികില്‍ സ്റ്റാര്‍ടാക്കി നിര്‍ത്തിയിട്ട കൂട്ടാളിയുടെ ബൈകില്‍ കയറി കടന്നുകളയുകയായിരുന്നു.
 
Jailbreak | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് തടവുകാരന്റെ ജയില്‍ചാട്ടം ആസൂത്രിതമെന്ന് പൊലീസ്; സിസിടിവി ദൃശ്യം ലഭിച്ചു

കണ്ണൂര്‍ ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തിവരുന്ന പെട്രോള്‍ പമ്പിലെ സിസിടിവി കാമറദൃശ്യങ്ങളില്‍ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. തളാപ്പ് എകെജി ആശുപത്രിക്ക് മുന്‍പില്‍ സ്ഥാപിച്ച കാമറയിലും ഇയാളും കൂട്ടാളിയും അതിവേഗം കടന്നു പോകുന്ന ദൃശ്യങ്ങള്‍ വ്യക്തമായിട്ടുണ്ട്.


Keywords: News, News-Malayalam-News, Kerala,Video,  Kerala-News, Kannur, Police said that jailbreak of prisoner in Kannur Central Jail is planned.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia