PC George | പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പി അംഗത്വം സ്വീകരിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും
ജോര്‍ജ് ജോസഫ് കാക്കനാടും ബി ജെ പി അംഗത്വം സ്വീകരിച്ചു. പി സി ജോര്‍ജിന്റെ കേരള ജനപക്ഷം സെകുലര്‍ പാര്‍ടി ബി ജെ പിയില്‍ ലയിക്കുകയും ചെയ്തു. ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് പി സി ജോര്‍ജിനെ പാര്‍ടിയിലേക്ക് സ്വീകരിച്ചത്.

PC George | പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പി അംഗത്വം സ്വീകരിച്ചു

ജില്ലാ പഞ്ചായത് അംഗമാണ് ഷോണ്‍ ജോര്‍ജ്. ബി ജെ പി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് കഴിഞ്ഞദിവസമാണ് മൂന്നുപേരും ഡെല്‍ഹിയിലെത്തിയത്. തുടര്‍ന്ന് വിവിധ നേതാക്കളുമായി ചര്‍ച നടത്തിയിരുന്നു. ചര്‍ച ബുധനാഴ്ചയും തുടര്‍ന്നു. എല്‍ ഡി എഫും യു ഡി എഫും സ്വീകരിക്കാതായതോടെ ബി ജെ പി ക്ക് അനുകൂലമായ നിലപാടായിരുന്നു ഏറെ നാളായി പി സി ജോര്‍ജും ജനപക്ഷവും കൈകൊണ്ടിരുന്നത്.

എന്നാല്‍ കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ക്ക് ഘടക കക്ഷിയായി ജോര്‍ജിന്റെ പാര്‍ടിയെ ബി ജെ പിയില്‍ എടുക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് അംഗത്വം എടുത്താല്‍ മാത്രമേ സഹകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന നിര്‍ദേശം ബി ജെ പി മുന്നോട്ടുവെച്ചത്. ഇത് പി സി ജോര്‍ജ് സ്വീകരിക്കുകയായിരുന്നു. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജിനെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പി സി ജോര്‍ജ് പുകഴ്ത്തി സംസാരിച്ചിരുന്നു. സീറ്റ് നല്‍കാതിരുന്നാലും വേണ്ടില്ല, ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയില്‍ ചേരണമെന്നാണ് ജോര്‍ജ് പ്രതികരിച്ചത്.

Keywords: PC George joins BJP ahead of Lok Sabha polls, New Delhi, News, PC George, BJP, Lok Sabha Polls, Politics, Meeting, Prime Minister, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia