Follow KVARTHA on Google news Follow Us!
ad

KP Mohanan | പതിവ് തെറ്റാതെ 54-ാം തവണയും കറുപ്പുടുത്ത് അയ്യപ്പ ഭക്തനായി സന്നിധാനത്തെത്തി; ഗുരുസ്വാമിയായി കെ പി മോഹനന്‍ എംഎല്‍എയും സംഘവും ദര്‍ശനം നടത്തി

ജനുവരി 3ന് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും എത്തും Pathanamthitta News, KP Mohanan, MLA, Team, Guruswami,
കണ്ണൂര്‍: (KVARTHA) അയ്യപ്പ സ്വാമിയുടെ ദര്‍ശനപുണ്യം തേടി പതിവ് തെറ്റാതെ ഗുരുസ്വാമിയായി കെ പി മോഹനന്‍ എം എല്‍ എയും ശബരിമലയിലെത്തി. പാനൂര്‍ പുത്തൂരിലെ വസതിയില്‍ ഭാര്യ ഹേമജ ഉള്‍പെടെ 44 സ്വാമിമാര്‍ക്ക് കെട്ടുനിറച്ച് നല്‍കിയാണ് ചൊവ്വാഴ്ച (02.01.2024) രാവിലെ കൂത്തുപ്പറമ്പ് മണ്ഡലം എം എല്‍ എയായ കെ. പി മോഹനന്‍ ശബരിമല ധര്‍മശാസ്താവിനെ തൊഴാനെത്തിയത്.

കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദര്‍ശനം തേടുന്ന മോഹനന്‍ ഇത് 54-ാംതവണയാണ് കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായി ശബരിമലയിലെത്തിയത്. എരുമേലിയില്‍ പേട്ട തുള്ളി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തി. ശബരീശ ദര്‍ശനത്തിനുശേഷം രാവിലെ 11 ന് നെയ്യഭിഷേകം നടത്തി തുടര്‍ന്ന് മാളികപ്പുറത്തും ദര്‍ശനം നടത്തി.

പുത്തൂരിലെ വീട്ടുമുറ്റത്ത് നിന്നും കെട്ട് നിറച്ചാണ് 45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എം എല്‍ എയാണ് കെട്ട് നിറ നടത്തിയത്. പിതാവ് അന്തരിച്ച മുന്‍ മന്ത്രി പി ആര്‍ കുറുപ്പിന്റെ കാലം മുതലേ തുടങ്ങിയതാണ് കെ പി മോഹനന്റെ ശബരിമല യാത്ര.

മന്ത്രിയായ അഞ്ച് വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ മാറ്റി വച്ച് ശബരിമല യാത്ര നടത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും ഉള്‍പെടെയുള്ളവരുമായാണ് യാത്ര. രണ്ട് വര്‍ഷം കോവിഡിനെ തുടര്‍ന്ന് യാത്ര നടത്തിയിരുന്നില്ല. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണയും യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 60-ലേറെ തവണ ശബരീശ ദര്‍ശനം നടത്തിയതായി കെ പി മോഹനന്‍ പറഞ്ഞു.

തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും ജനുവരി മൂന്നിന് ദര്‍ശനം നടത്തുമെന്ന് കെ പി മോഹനന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തില്‍ ഭക്തജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ പി മോഹനന്‍ എം എല്‍ എ ആവശ്യപ്പെട്ടു.





സര്‍കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും സുഗമമായ ശബരീശ ദര്‍ശനത്തിന് ഭക്തരുടെ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് എം എല്‍ എ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയര്‍മാന്‍ കൂടിയായ കെ പി മോഹനന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി ഡിസംബര്‍ അഞ്ചിന് ശബരിമലയില്‍ നടത്തിയ സിറ്റിംഗില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി ഒരുക്കാന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ സര്‍കാര്‍ ഒരാഴ്ചയ്ക്കും യാഥാര്‍ഥ്യമാക്കിയതില്‍ എം എല്‍ എ സര്‍കാറിന് അഭിനന്ദനം അറിയിച്ചു.

Keywords: News, Kerala, Kerala-News, Religion-News, Religion, Pathanamthitta News, KP Mohanan, MLA, Team, Guruswami, Sabarisha Darshan, Pilgrim, Temple, Religion, Pathanamthitta: KP Mohanan MLA and team as Guruswami for Sabarisha Darshan.

Post a Comment