Follow KVARTHA on Google news Follow Us!
ad

Nilambur Travel | യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ചാലിയാര്‍ നദിക്കരയിലൂടെ തേക്കിന്‍കാടിന്റെ ലഹരി നുണയാം; വരൂ.. നിലമ്പൂരിനെ കണ്ട് വരാം

മഴക്കാലത്തും വേനല്‍ക്കാലത്തും രണ്ടുതരം കാഴ്ച്ച Nilambur Journey, Heart, Teak Forest, Travel, Tourism, Rain, Pond, Museum
മലപ്പുറം: (KVARTHA) കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശ്ശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്. ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂകും തെക്ക് പെരിന്തല്‍മണ്ണയും വടക്ക് വയനാടും ആകുന്നു.

നിലമ്പൂര്‍ കാണാനായിട്ട് അത്രയ്ക്ക് സന്ദരിയാണോ? തീര്‍ച്ചയായും ചാലിയാര്‍ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂര്‍. തേക്കിന്‍കാടിന്റെ ഹൃദയത്തിലൂടെ ഒരു നിലമ്പൂര്‍ യാത്ര വ്യത്യസ്തമായ ഒരനുഭവമാണ് സമ്മാനിക്കുക. നിലമ്പൂരിലേക്ക് കടക്കുമ്പോള്‍ വടപുറം പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ കാട്ടിലൂടെ യാത്ര മനോഹരമായ കാഴ്ച്ചയാണ്. മഴക്കാലത്തും വേനല്‍ക്കാലത്തും രണ്ടുതരം നയനമനോഹമായ ആസ്വാദനമാണ് ലഭിക്കുക. കാണാനുള്ളത് ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുടെ ബാക്കിപത്രം കൂടിയാണ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം ഇവിടെയാണുള്ളത്. കൊണോലി പ്ലോട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂര്‍ പട്ടണത്തില്‍ നിന്ന് രണ്ട് കിലോമീറ്ററുണ്ട്. ബ്രിടീഷ് ഇന്‍ഡ്യയിലെ മലബാര്‍ ജില്ലയുടെ കലക്ടറും മജിസ്‌റ്റ്രേടും ആയിരുന്ന സര്‍ ലെഫ്റ്റനന്റ് ഹെന്‍ട്രി വാലന്റൈന്‍ കനോലി 1846ല്‍ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഇവിടെ തേക്ക് പ്ലാന്റേഷന്‍ നിര്‍നിച്ചത്. സി വി ചന്തുമേനോന്‍ എന്നയാളാണ് ഇതിന് മേല്‍നോട്ടം നടത്തിയത്. ഇവിടെനിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അഞ്ച് ഏകറോളം വ്യാപിച്ചുകിടക്കുന്ന തേക്ക് മ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകര്‍ഷണീയമാണ്. ചാലിയാറും കുറുവന്‍പുഴയും സംഗമിക്കുന്നത് ഇവിടെയാണ്.



 

1. തേക്ക് മ്യൂസിയം: നിലമ്പൂര്‍ നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി ചാലിയാര്‍ പുഴയുടെ തീരത്തായാണ് കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള നിലമ്പൂര്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ചാലിയാര്‍ പുഴ കടന്ന് വേണം ഇവിടെ എത്തിച്ചേരാന്‍. ചങ്ങാടങ്ങളില്‍ കയറി ഇവിടെ യാത്ര ചെയ്യാം. ഒരു തൂക്കുപാലവും ഇവിടെയുണ്ട്. ഏറ്റവും പഴക്കം ഉള്ള തേക്ക് മ്യുസിയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പ്രകൃതി രാമനിയമായ ഒരു ഉദ്യാനം ഇവിടെ നിര്‍മിച്ചിടുണ്ട് ചിത്രശലഭങ്ങള്‍ ധാരാളമായി കണ്ടു വരുന്ന ഒരു പ്രത്യേക സ്ഥലവും അവിടെ ഉണ്ട്.

2. കനോലി പ്ലോട്: റോള്‍സ് റോയ്‌സ് കാറിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ നിലമ്പൂര്‍ തേക്ക് ആണ് ഉപയോഗിക്കുന്നത്. അവിടെ തന്നെ ഒരു വലിയ തൂക് പാലം ഉണ്ട്. പെടല്‍ ബോട് സര്‍വീസ് ഉണ്ട്.

3. നിലമ്പൂര്‍ കോവിലകം: രാജാ പരംപരയിലെ ബാക്കി വന്ന രാജാ വംശജര്‍ താമസിക്കുന്ന നിലമ്പൂര്‍ കോവിലകം കാണാം. കോവിലകത്തിന്റെ തന്നെ ഒരു ഉത്സവം ആണ് വര്‍ഷത്തില്‍ നടന്നു വരുന്ന നിലമ്പൂര്‍ ഉത്സവം

4. നെടുംകയം: കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസി കോളനിയാണിത്. ഒരുപാട് ആദിവാസി ഊരുകള്‍ അവിടെ ഉണ്ട്. പുറംലോകവുമായി അധികം ബന്ധം ഇല്ലാത്ത ഇവര്‍ സര്‍കാര്‍ കെട്ടികൊടുത്ത വീടുകളിലും ബാക്കി കുറച്ചു വിഭാഗം മരത്തില്‍ ടെന്റ് കെട്ടിയും ഗുഹകളില്‍ ആയാണ് കഴിയുന്നത്.

5.ആഡ്യന്‍ പാറ വെള്ളച്ചാട്ടം: ചെറിയ ഒരു കറന്റ് ഉത്പാദനകേന്ദ്രം ഉണ്ട് വെള്ളച്ചാട്ടം കാണാന്‍ ധാരാളം ആളുകള്‍ ഇവിടേക്ക് എത്തുന്നു. ഒരു റിസോര്‍ട് ഇതിനോട് ചേര്‍ന്നുണ്ട്. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

6. കക്കാടം പോയില്‍: നിലമ്പൂര്‍ വനം അതിര്‍ത്തിയിലാണ് ഈ വിസ്മയ സ്ഥലം ഉള്ളത്. ഒരു സഞ്ചാരി കാണേണ്ട സ്ഥലമാണ് 'കക്കാടംപൊയില്‍ കോഴി പാറ'. എത്ര പോയാലും മതി വരാതത്ര കാഴ്ച്ചകള്‍.

7. ബെന്‍ഗ്ലാവ് കുന്ന്: ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന കുറച്ച് പുരാതന ബെന്‍ഗ്ലാവുകള്‍, കൂടാതെ വലിയ ഒരു വെള്ളസംഭരണി ഇതാണ് ഇവിടത്തെ കാഴ്ച.

8. ബ്രിറ്റിഷുകര്‍ അന്നത്തെ കാലം പണി തീര്‍ത്ത ഏറ്റവും പഴക്കംചെന്ന റെയില്‍വേ സ്‌റ്റൈഷന്‍ നിലമ്പൂര്‍ റെയില്‍വേ ആണ്

9. ആന പന്തി: കാട്ടാനയെ പിടിച്ചു മെരുക്കി എടുക്കുന്ന കൂടാരമാണ് ആന പന്തി. വര്‍ഷത്തില്‍ നടത്തി വരുന്ന കരിം പുഴ വെള്ളം കളിയും നിലമ്പൂരിന്റെ മാത്രം പ്രത്യേകതയാണ്. കിലോമീറ്ററുകളോളം പാറക്കെട്ടുകള്‍ക്കിടയിലൂടെയും ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലൂടെയും ഒഴുകിയ ശേഷം നദി ചാലിയാറുമായി ചേരുകയാണ് ചെയ്യുന്നത്. അപകടസാധ്യത ഏറെയുള്ള ഇവിടെ നാട്ടുകാരുടെ നിര്‍ദേശമനുസരിച്ച് ഒരു മുങ്ങിക്കുളിയാകാം.

10. നെടുങ്കയം: അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ കലവറയാണ് നെടുങ്കയം. നിലമ്പൂര്‍ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഈ മഴക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്. നിലമ്പൂരില്‍ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണ് നെടുംകയം. വനവും വന്യജീവികളെയും ആസ്വദിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മരം കൊണ്ടുണ്ടാക്കിയ റസ്റ്റ്ഹൗസുകളാണ് നെടുങ്കയത്തെ പ്രധാന ആകര്‍ഷണം.

നീലഗിരി ബയോസ്ഫിയര്‍ പാര്‍കിന് കീഴിലുള്ള നെടുങ്കയം കാട്ടില്‍ കയറാന്‍ വനംവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങി മാത്രമേ പ്രവേശിക്കാന്‍ പാടുള്ളു. സാഹസികപ്രിയര്‍ക്ക് ഇവിടെ ട്രകിംഗിനും അവസരമുണ്ട്.

11. അരുവാക്കോട്: മണ്‍പാത്ര നിര്‍മാണത്തിന് ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് നിലമ്പൂരിന് സമീപമുള്ള അരുവാക്കോട് എന്ന കൊച്ചുഗ്രാമം. കുംഭാരന്‍ സമുദായക്കാരായ 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

കുടുംബവുമൊത്ത് വന്ന കണ്ട് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി ആസ്വദിക്കാന്‍ പറ്റിയ ഒരു സ്ഥലം ആയിരിക്കും നിലമ്പൂര്‍ യാത്ര.

Keywords: News, Kerala, Kerala-News, Travel & Tourism, Top-Headlines, Nilambur Journey, Heart, Teak Forest, Travel, Tourism, Rain, Pond, Museum, Nilambur journey through the heart of the teak forest.

Post a Comment