MV Govindan | സമരവും പ്രക്ഷോഭവും നടത്തുമ്പോള്‍ ആര്‍ജ്ജവം വേണം, കല്‍തുറങ്കില്‍ കിടക്കേണ്ടിവരുമെന്നും എം വി ഗോവിന്ദന്‍
                                                 Jan 11, 2024, 00:02 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) കേസില്‍ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.  
 
എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരവും പ്രക്ഷോഭവും നടത്തുമ്പോള്‍ ആര്‍ജ്ജവം വേണം. കല്‍ത്തുറങ്കില്‍ കിടക്കേണ്ടിവരും. പറയുമ്പോള്‍ കാണിക്കുന്ന ആവേശം പോരാ അതിനുള്ള മനസ്സ് വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
 
രാഹുല്‍ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജാമ്യം കിട്ടാന്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. കോടതി പരിശോധിച്ചപ്പോള്‍ അത് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് മനസ്സിലായി. അങ്ങനെയാണ് കോടതി ജയിലില്‍ അടച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 
  
   Keywords:  Kannur, Kannur-News, Kerala, Kerala-News, Kerala-News, Politics, MV Govindan: Protesting and agitating needs energy. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.