Monkey | വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് നേരെ തേങ്ങ പറിച്ചിട്ട് കുരങ്ങന്‍; 4 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു
Jan 4, 2024, 16:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സുല്‍ത്താന്‍ ബത്തേരി: (KVARTHA) വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് നേരെ കുരങ്ങന്‍ തേങ്ങ പറിച്ചിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കുട്ടികള്‍ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവര്‍ മീനങ്ങാടിയിലെ ആശുപത്രിയിലും എത്തി ചികിത്സ തേടി.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്‌സ് ഫാക്ടറിക്ക് മുന്നിലെ റോഡിലൂടെ ഓടുന്നതിനിടെ റോഡരികിലെ തെങ്ങില്‍ ഉണ്ടായിരുന്ന കുരങ്ങന്‍ തേങ്ങ പറിച്ച് താഴേക്കിടുകയായിരുന്നു. തേങ്ങ വീണത് ബസിന്റെ മുന്‍ വശത്തെ ചില്ലിന് മുകളില്‍. പൊട്ടിയ ചില്ല് കൊണ്ടാണ് കുട്ടികള്‍ക്ക് പരുക്കേറ്റത്. സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാന്‍ റാട്ടക്കുണ്ട് ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

Keywords: Monkey throws coconut to school bus, Wayanad, News, Monkey, Coconut, Injury, School Bus, Students, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.