SWISS-TOWER 24/07/2023

CM Lalduhoma | സംസ്ഥാനത്തെ ഏക വിമാനത്താവളം എ എ ഐക്കോ അദാനി ഗ്രൂപിനോ കൈമാറുമെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രി

 


ADVERTISEMENT

ഐസ്വാള്‍: (KVARTHA) സംസ്ഥാനത്തെ ഏക വിമാനത്താവളം എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യക്കോ (AAI) അദാനി ഗ്രൂപിനോ കൈമാറുമെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ. കൂടുതല്‍ വികസനത്തിനും നടത്തിപ്പിനുമായാണ് കൈമാറ്റമെന്നും അദ്ദേഹം വിശദീകരിച്ചു. വരും ദിവസങ്ങളില്‍ കൈമാറ്റത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

CM Lalduhoma | സംസ്ഥാനത്തെ ഏക വിമാനത്താവളം എ എ ഐക്കോ അദാനി ഗ്രൂപിനോ കൈമാറുമെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രി

വ്യാഴാഴ്ച ഡെല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലാല്‍ദുഹോമ കൂടിക്കാഴ്ച നടത്തിയിരുന്നു. അസം-മിസോറാം അതിര്‍ത്തി തര്‍ക്കം ഷായുമായി ചര്‍ച ചെയ്തിട്ടുണ്ടെന്നും ചര്‍ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മിസോറാമിലെത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്ക് കലാപം ആവശ്യമില്ലെന്നും പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ജൂലൈ 26 ന് ദേശീയ പാത 306ല്‍ വൈരെങ്ടെ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് അസമിലെയും മിസോറാമിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ആറ് അസം പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords:  Mizoram government to hand over state's lone airport to AAI or Adani Group: CM Lalduhoma, AAI, Mizoram, News, Politics, Mizoram Govt, Hand Over, Airport, CM Lalduhoma, Adani Group, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia