Hacked | മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക് ചെയ്ത് റഷ്യന്‍ ഹാകര്‍മാര്‍; നെറ്റ് വര്‍കില്‍ തടസം നേരിട്ടേക്കാമെന്ന് കംപനി

 


ന്യൂഡെല്‍ഹി: (KVARTHA) ജീവനക്കാരുടെ ഇമെയിലുകള്‍ റഷ്യന്‍ ഹാകര്‍മാര്‍ ഹാക് ചെയ്തുവെന്ന വിവരം പുറത്തുവിട്ട് മൈക്രോസോഫ്റ്റ്. കംപനിയുടെ കോര്‍പറേറ്റ് നെറ്റ് വര്‍കില്‍ പ്രവേശിച്ച ഹാകര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പെടെയുള്ള കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍ കൈക്കലാക്കിയതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നെറ്റ് വര്‍കില്‍ തടസം നേരിട്ടേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Hacked | മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക് ചെയ്ത് റഷ്യന്‍ ഹാകര്‍മാര്‍; നെറ്റ് വര്‍കില്‍ തടസം നേരിട്ടേക്കാമെന്ന് കംപനി


ജീവനക്കാരുടെ കംപ്യൂടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെര്‍വറിലേക്കോ ഹാകര്‍മാര്‍ കടന്നിട്ടില്ലാത്തതിനാല്‍ ഉല്പന്നങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കംപനി അറിയിച്ചു. മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാകര്‍ സംഘം തങ്ങളുടെ സോഴ്സ്‌കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ജനുവരി 12 നാണ് ഹാകിങ് മൈക്രോസോഫ്റ്റ് തിരിച്ചറിഞ്ഞത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ് കംപനി. മുമ്പും പലതവണ മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം നടന്നിട്ടുണ്ട്.

ഹാകിങിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് മൈക്രോസോഫ്റ്റ് സംശയിക്കുന്ന ഹാകര്‍ സംഘം ' നൊബീലിയം' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവര്‍ റഷ്യന്‍ ബന്ധമുള്ളവരാണെന്നാണ് യുഎസിന്റെ കണ്ടെത്തല്‍. ഇവര്‍ മുമ്പ് യുഎസ് സര്‍കാരിന്റെ കരാര്‍ സ്ഥാപനങ്ങളിലൊന്നായ സോളാര്‍വിന്റ്സ് എന്ന സോഫ്റ്റ് വെയര്‍ കംപനിക്ക് നേരെയും സൈബര്‍ ആക്രമണം നടത്തിയിരുന്നു.

നവംബറിലാണ് മൈക്രോസോഫ്റ്റിന്റെ കംപ്യൂടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ ഹാകര്‍മാര്‍ 'പാസ് വേഡ് സ്പ്രേ' ആക്രമണം ആരംഭിച്ചത്. ബ്രൂട് ഫോഴ്സ് ആക്രമണം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കോര്‍പറേറ്റ് അകൗണ്ടുകള്‍ കയ്യടക്കുന്നതിന് പ്രത്യേക യുസര്‍ നെയിമുകളില്‍ നിരവധി പാസ് വേഡുകള്‍ അതിവേഗം ഉപയോഗിക്കുന്ന രീതിയാണിത്. അകൗണ്ടുകള്‍ക്കൊപ്പം ഇമെയിലുകളും അതിലുള്ള രേഖകളും കൈക്കലാക്കാന്‍ ഹാകര്‍മാര്‍ക്ക് സാധിക്കും.

Keywords: Microsoft claims Russian state-sponsored group hacked its employees' emails: ‘Password spray attack’, New Delhi, News, Business, Microsoft, Hacked, Employees Emails, Computer, Cyber Attack, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia