SWISS-TOWER 24/07/2023

Found Dead | 'സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ജീവനൊടുക്കി'; 6 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചശേഷം സൈനികന്‍ ജീവനൊടുക്കിയതായി പൊലീസ്. ആറ് സൈനികര്‍ക്കാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റത്. പരുക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച (24.01.2024) രാവിലെ അസം റൈഫിള്‍സ് കാംപിലാണ് സംഭവമുണ്ടായത്. സൈനികന്‍ തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ചശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപോര്‍ട്. വെടിവെയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.


Found Dead | 'സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ജീവനൊടുക്കി'; 6 പേര്‍ക്ക് പരുക്ക്

 

മണിപ്പൂര്‍ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റവര്‍ മണിപ്പൂര്‍ സ്വദേശികളെല്ലെന്നും കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Keywords: News, National, National-News, Crime, Crime-News, Manipur News, Assam Rifles, Soldier, Found Dead, Jawan, Died, Attack, Colleagues, Six People, Injured, Manipur: Assam Rifles Soldier Found Dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia