Arrested | ഡെല്‍ഹി വിമാനത്താവളത്തില്‍ ബാഗേജിനുള്ളില്‍ കടത്തിയ 50 വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ (IGI) ബാഗേജിനുള്ളില്‍ കടത്തിയ 50 വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിലായതായി പൊലീസ്. 45 കാരനായ ഗുരിന്ദര്‍ സിങ്ങാണ് ചൊവ്വാഴ്ച പൊലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ഗുര്‍ദാസ്പര്‍ സ്വദേശിയായ ഗുരിന്ദര്‍ അമൃത്സറിലേക്ക് പോകുന്ന വിസ്താര എയര്‍ലൈനില്‍ കയറാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Arrested | ഡെല്‍ഹി വിമാനത്താവളത്തില്‍ ബാഗേജിനുള്ളില്‍ കടത്തിയ 50 വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയില്‍

ലഗേജ് സ്‌ക്രീനിങ്ങിനിടെ വെടിമരുന്നിന്റെ ചിത്രം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ബാഗ് വിശദ പരിശോധനക്ക് അയക്കുകയായിരുന്നു. ഗുരിന്ദര്‍സിങ്ങിന് വെടിമരുന്ന് കൊണ്ടുപോകുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനക്കിടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് 50 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Keywords:  Man from Punjab's Gurdaspur held at Delhi airport for carrying 50 cartridges in his baggage, New Delhi, News, Delhi Airport, Arrested, Police, Cartridges, Baggage, Probe, National News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia