Follow KVARTHA on Google news Follow Us!
ad

Humor Movies | മലയാളിക്ക് വേണ്ടത് ചിരിപ്പിക്കുന്ന സിനിമകൾ; കരയാൻ ഞങ്ങൾക്ക് സമയമില്ല

പുതിയ തലമുറയുടെ ചിന്താഗതി മാറുന്നു, Movies, Entertainment, Cinema,
/ മിന്റാ മരിയ തോമസ്

(KVARTHA)
ചിരിപ്പിക്കുന്ന സിനിമകൾ പോരട്ടെ. കരയാൻ ഞങ്ങൾക്ക് സമയമില്ല. ഇതാണ് ഇന്നത്തെ പുതിയതലമുറയുടെ മനോഭാവം. പണ്ടൊക്കെ ആകാശദൂത് പോലെയുള്ള സിനിമകൾ കണ്ടിട്ട് തിയേറ്ററിൽ ആളുകൾ മുഴുവൻ ഏങ്ങലടിച്ചു കരയുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബനാഥൻ കൊല്ലപ്പെടുന്നു. അമ്മയ്ക്ക് ബ്ലഡ് ക്യാൻസർ. താൻ മരിച്ചു പോകുമെന്ന് അറിയുമ്പോൾ തൻ്റെ മക്കളെ സുരക്ഷിതമായ കൈകളിൽ എൽപ്പിക്കാൻ പാടുപെടുന്ന അമ്മ. അതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആരെയും ദുഖത്തിൻ്റെ ആഴത്തിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു ഈ ചിത്രം. അന്ന് വളരെ ഹൗസ് ഫൂൾ ആയി ഓടിയ സിനിമയായിരുന്നു ഈ പറഞ്ഞ ആകാശദൂത്. അന്തരിച്ച നടൻ മുരളിയും മാധവിയും ആയിരുന്നു നായികാനായകന്മാർ.

ആ കാലത്ത് തീയേറ്ററിൽ ആളുകളെ നിറച്ച ഈ സിനിമ ഇന്നത്തെ തലമുറയിൽ എത്രപേർക്ക് അറിയാം. യൂട്യൂബിലൊക്കെ ഈ സിനിമ സെർച്ച് ചെയ്യുന്നവർ പോലും കുറവായിരിക്കുന്നു. ആകാശദൂതിലെ പാട്ടുകളൊക്കെ അന്നത്തെ കാലത്ത് ഹിറ്റ് ആയിരുന്നെങ്കിലും ഇന്ന് ഒരു വേദിയിലും
ആരും പാടി കാണുന്നില്ല. രാപ്പാടി കേഴുന്നുവോ എന്ന് തുടങ്ങുന്ന പാട്ടൊക്കെ ഇന്ന് എത്ര പേർ ഓർക്കുന്നുണ്ടാകും.
  
Article, Editor’s-Pick, Cinema, Director, Actor, Mohanlal, comedy, Theatre, Tamil, Telugu, Kerala, Malayalees want movies that make them laugh.

അതേ സമയം കിലുക്കം, തേന്മാവിൻ കൊമ്പത്ത്, യോദ്ധാ പോലുള്ള സിനിമകൾ ഇപ്പോഴും കാണുന്ന ധാരാളം ആളുകൾ ഉണ്ട്. അത് പുതു തലമുറയിലും ഉണ്ട്. യൂട്യുബിലൊക്കെ ഈ സിനിമകൾ സെർച്ച് ചെയ്തു കാണുന്നവരും ധാരാളം. അത്രയ്ക്ക് ചിരിപ്പടങ്ങൾ ആയിരുന്നു ഇവയൊക്കെ.

പഴയകാലത്തു മാത്രമല്ല ഈ കാലത്ത് പോലും ഇതുപോലെ ചിരിപ്പിച്ച മലയാള സിനിമകൾ വിരളം. നമ്മെയൊക്കെ വളരെയേറെ ചിരിപ്പിച്ചതു കൊണ്ട് തന്നെ ഇന്നും പ്രായഭേദമില്ലാതെ മലയാളിയുടെ മനസ്സിൽ ഇങ്ങനെ കുറെ നല്ല സിനിമകൾ ഇന്നും ചെറുപ്പമായി തന്നെ നിറഞ്ഞു നിൽക്കുന്നു. തേന്മാവിൻ
കൊമ്പത്തിലെ മാണിക്കൻ ആരാണെന്നും കാർത്തുമ്പി ആരാണെന്നും യോദ്ധായിലെ അപ്പുക്കുട്ടൻ ആരാണെന്നും കിലുക്കത്തിലെ ജോജിയും
നിശ്ചലും ആരാണെന്ന് ചോദിച്ചാൽ പുതു തലമുറയ്ക്ക് അവരൊക്കെ കാണാപ്പാടമാണ്. അവർ മുതിർന്നവരെപ്പോലെ തന്നെ ഈ കാലഘട്ടത്തിലും ഈ സിനിമയൊക്കെ കണ്ടുകഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. വേണ്ട മണിച്ചിത്രതാഴിലെ നാഗവല്ലി എടുക്കാം. പുതിയ തലമുറയിലെ ധാരാളം പെൺകുട്ടികൾ ഇന്ന് പ്രോഗ്രാമിൽ ഒക്കെ ഈ കഥാപാത്രത്തെ അനുകരിക്കുന്നത് കാണാം. വർഷങ്ങൾക്ക് മുൻപ് ഫാസിലിൻ്റെ സംവിധാനത്തിൽ പിറന്ന മണിച്ചിത്രത്താഴ് എന്ന സിനിമയിൽ നടി ശോഭനയാണ് നാഗവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്
അവിസ്മരീണയമാക്കി മാറ്റിയത്. 90 കാലഘട്ടത്തിൽ ദിലീപിൻ്റെ മീശമാധവൻ ഒക്കെ കണ്ട് ചിരിച്ചവർ ഇപ്പോഴത്തെ വിദ്യാർത്ഥികളോട്
ഒന്ന് പറഞ്ഞു നോക്കുക. നീ മീശമാധവൻ ഒന്ന് കാണാൻ. എത്, ഞാൻ എന്നെ കണ്ടു കഴിഞ്ഞു എന്നായിരിക്കും ആ കുട്ടിയുടെ മറുപടി.
അതാണ് ഇത്തരം കോമഡി സിനിമകൾക്ക് ഇന്നുമുള്ള സ്വീകാര്യത. ഈ തമാശ ചിത്രങ്ങളുടെ സ്വീകാര്യതയൊന്നും പുതു തലമുറയിൽ ആകാശദൂത് പോലെയുള്ള ചിത്രങ്ങൾക്ക് കാണുന്നില്ല എന്നതാണ് വാസ്തവം.

പുതിയ തലമുറയുടെ മാറുന്ന ചിന്താഗതിയാണ് ഇവിടെ പ്രതിഫലിക്കുന്നത്. അതായത് . ഇന്നത്തെ തലമുറയ്ക്ക് ചിരിക്കണം. കണ്ണീർ കളയാൻ താല്പര്യം ഇല്ല. ഇല്ലെങ്കിൽ സസ് പെൻസ് ത്രില്ലർ ആയിട്ടുള്ള സിനിമകൾ കാണണം. അതുകൊണ്ട് തന്നെയാണ് കെ.ജി.എഫ് പോലുള്ള സിനിമകൾ ഇവിടെ വന്ന് മികച്ച വിജയം കൈവരിച്ചത്. എന്തിന് ഏറെപ്പറയുന്ന പുതിയ ടെക് നോളജിയിൽ കെ. ഫോറിൽ വർഷങ്ങൾക്ക് ശേഷം ഇവിടെ വന്ന മോഹൻലാലിൻ്റെ സ്ഫടികം എന്ന സിനിമ ഇന്നത്തെ തലമുറയും പുതു തലമുറയും ഒരുപോലെയാണ് ഏറ്റെടുത്തത്. മോഹൻലാലും തിലകനും അത്യുജ്ജലമായ അഭിനയം കാഴ്ചവെച്ച ചിത്രമായിരുന്നു സ്ഫടികം.

30 വർഷത്തിനു ശേഷം ആണ് ഇവിടെ സ്ഫടികം വീണ്ടും എത്തിയത്. സ്ഫടികം വീണ്ടും പുനർജീവിച്ചപ്പോൾ പണ്ട് പഴയ തലമുറയ്ക്ക് ആയിരുന്നു സ്ഫടികത്തിലെ ചാക്കോ മാഷിനെയും ആടു തോമയെയും പരിചയമെങ്കിൽ ഇന്ന് പുതു തലമുറയിൽ ഉള്ളവർക്കും മോഹൻലാലിൻ്റെ ആടുതോമായും തിലകൻ്റെ ചാക്കോ മാഷും ഒക്കെ പ്രിയപ്പെട്ടവരാകുന്നു. സ്ഫടികം പുതുമകളോടെ ഇറക്കുമ്പോൾ അതിൻ്റെ സംവിധായകൻ ഭദ്രൻ ആദ്യം ഒന്ന് അന്തിച്ചിരുന്നു ഇതിന് ഉദ്ദേശിച്ച വിജയം ഉണ്ടാകുമോ എന്ന്. എന്നാൽ വളരെ പുതുമയോടെ ഇറങ്ങിയ സ്ഫടികം നമ്മുടെ തീയേറ്ററിൽ നിന്ന് നേടിയത് മൂന്നു കോടിക്കും മുകളിൽ ആയിരുന്നു. എത്ര വർഷം പഴക്കമുണ്ടായാലും പുതുമയോടെ വരുന്നതിനെ നമ്മുടെ കുട്ടികൾ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഇതിൽ നിന്ന് നാം മനസിലാക്കേണ്ടത്.

ഇന്നത്തെ തലമുറയ്ക്ക് പ്രതിസന്ധികളെ അതിജീവിക്കാൻ ഒരു പവർ ഉണ്ട്. ഒന്നിനും അവർ അഡിറ്റ് അല്ല. മാറുന്ന ചിന്താഗതികൾക്ക് അനുസരിച്ച് അവരും മാറുന്നു. അതുകൊണ്ട് തന്നെ കിലുക്കവും, മീശമാധവനും തിളക്കവും സി.ഐ.ഡി മൂസയുമൊക്കെ ഇനി എക്കാലവും തിളങ്ങി നിൽക്കുമ്പോഴും ആകാശദൂത് പോലെയുള്ള ചിത്രങ്ങൾ കാലയവനികയ്ക്കുള്ളിൽ മറയുക തന്നെ ചെയ്യും. എന്നിരുന്നാലും കുറെ കാലങ്ങളായി നമ്മുടെ കുട്ടികൾക്ക് ആസ്വാദ്യകരമാംവിധമുള്ള സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ടോ എന്നത് സംശയകരമാണ്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലുള്ള ചിത്രങ്ങളാണ് കൂടുതലും ഉള്ളത്. തമാശയാണോ എന്ന് ചോദിച്ചാൽ തമാശ, അല്ലെയെന്ന് ചോദിച്ചാൽ അല്ല. എന്തൊക്കെയോ കുറെ തട്ടികൂട്ടുകൾ. അതിൽ നിന്ന് കുറച്ചൊക്കെ വിത്യസ്തമായത് കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം പോലെയുള്ള സിനിമകൾ ആയിരുന്നു. ഇതൊക്കെ ചിരിക്കാനും ചിന്തിക്കാനുമൊക്കെ വക നൽകുന്നവയായിരുന്നു. അല്ലാതെ ഇറങ്ങിയ ഒരുപാട് സിനിമകൾ പൊരുൾ എന്തെന്ന് പോലും അറിയാതെ തിയേറ്റർ വിട്ട് പോയിട്ടുണ്ട്.

ഇതൊക്കെ കൊണ്ട് തന്നെ നമ്മുടെ ഇന്നത്തെ പുതു തലമുറ തമിഴ് സിനിമയെയും തെലുങ്ക് സിനിമയെയും ഒക്കെ ആശ്രയിക്കുന്നു. ഇവിടുത്തെ വിദ്യാർത്ഥികളിൽ നിന്നുള്ള കളക്ഷനാണ് തമിഴ്, തെലുങ്ക് സിനിമകളുടെ കേരളത്തിലെ വിജയം. ഇവിടെ ഇറങ്ങുന്ന മലയാളം സിനിമകൾക്ക് ഒപ്പം വിജയിയുടെയോ അജിതിൻ്റെയോ തമിഴ് സിനിമയോ അല്ലെങ്കിൽ അല്ലു അർജുൻ്റെ തെലുങ്ക് ചിത്രമോ ഇറങ്ങിയാൽ വളരെ വേഗത്തിൽ മലയാള സിനിമകൾ തീയേറ്ററിൽ നിന്ന് മാറ്റേണ്ടി വരുന്ന കാഴ്ചയാണ് കാണുന്നത്. അത്ര പ്രാധാന്യം ഇല്ലാത്ത ഒരു പുതുമുഖ നടൻ നായകനായി അഭിനയിച്ച കെ.ജി.എഫ് പോലും കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ കരസ്ഥമാക്കിയെങ്കിൽ അത് നമ്മുടെ മലയാള സിനിമയുടെ പോരായ്മയാണ് കാണിക്കുന്നത്.
  
Article, Editor’s-Pick, Cinema, Director, Actor, Mohanlal, comedy, Theatre, Tamil, Telugu, Kerala, Malayalees want movies that make them laugh.

മാറുന്ന തലമുറയ്ക്കൊപ്പം മാറാനും മാറ്റം കൊണ്ടുവരാനും മലയാള സിനിമ സംവിധായകർ പഠിക്കേണ്ട കാലം ഏറെയായിരിക്കുന്നു. പുതു തലമുറയ്ക്ക്
എന്താണ് വേണ്ടതെന്ന് മനസിലാക്കി ചിത്രങ്ങൾ ചെയ്യാൻ കഴിയണം. പഴയതിൽ നിന്ന് കുറച്ചു കൂടി മാറ്റം വരുത്തി പുതിയ സാങ്കേതിക തികവോടെ കോമഡി സിനിമകൾ കൂടുതലായി മലയാളത്തിൽ വരണം. കാരണം, എല്ലാവരും തിരക്കിലാണ്. അവർക്ക് അല്പമെങ്കിലും ഒഴിവ് വരുമ്പോൾ കരയാനല്ല സമയം. കുറച്ചു നേരം സിനിമയിലൂടെയാണെങ്കിലും പൊട്ടിപൊട്ടി ചിരിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സിനിമകൾ ഇവിടെ കൂടുതൽ ആയി ഇറങ്ങിയാൽ തിയേറ്ററുകൾ ഇനിയും നിറയും . ആർക്കും സമയമില്ല. എല്ലാവർക്കും തിരക്കുണ്ട്. ഉള്ള സമയമെങ്കിലും ഉള്ളുതുറന്ന് ചിരിക്കാൻ ഇനിയും പുതിയ കിലുക്കം നമുക്ക് പ്രതിക്ഷിക്കാമോ..? ഇല്ലെങ്കിൽ മറ്റൊരു തിളക്കം ഉണ്ടാകുമോ..? കാത്തിരിക്കാം...

Keywords: Article, Editor’s-Pick, Cinema, Director, Actor, Mohanlal, comedy, Theatre, Tamil, Telugu, Kerala, Malayalees want movies that make them laugh.

< !- START disable copy paste -->

Post a Comment