SWISS-TOWER 24/07/2023

Accident | റോഡിൽ വീണുടഞ്ഞത് ഒന്നര ലക്ഷത്തോളം കോഴിമുട്ടകള്‍; സഹിക്കേണ്ടി വന്നത് ദുർഗന്ധവും വഴുക്കലും; ഒരു ലോറിയപകടം പൊല്ലാപ്പായത് ഇങ്ങനെ; കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) കോഴിക്കോട് - കണ്ണൂര്‍ ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയില്‍വേ മേല്‍പാലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മുട്ടകയറ്റിക്കൊണ്ടുവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടത്തിൽ ഒന്നര ലക്ഷത്തോളം കോഴിമുട്ടകള്‍ റോഡില്‍ വീണുപൊട്ടിയതിനെ തുടർന്ന് പ്രദേശവാസികള്‍ക്ക് ദുർഗന്ധമുണ്ടാക്കിയെന്ന പരാതിയിലാണ് എടക്കാട് പൊലീസ് നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തത്.

 
Accident | റോഡിൽ വീണുടഞ്ഞത് ഒന്നര ലക്ഷത്തോളം കോഴിമുട്ടകള്‍; സഹിക്കേണ്ടി വന്നത് ദുർഗന്ധവും വഴുക്കലും; ഒരു ലോറിയപകടം പൊല്ലാപ്പായത് ഇങ്ങനെ; കേസെടുത്ത് പൊലീസ്

തലശേരി ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കോഴി മുട്ടയുമായി തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് എത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മുട്ട റോഡില്‍ തെറിച്ച് ഗതാഗതം ദുഷ്‌കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇവര്‍ തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Aster mims 04/11/2022

 

തലശേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി റോഡില്‍ വെള്ളം ചീറ്റി റോഡിന്റെ ഉപരിതലത്തിലുണ്ടായ മുട്ടയുടെ വഴുക്കല്‍ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. എടക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറി റോഡില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളുടെ ശ്രമഫലമായാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മാറ്റിയത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Kozhikode, Accident, Police, Muzhappilangad, Lorry, Thalassery, Lorry lost control and overturned.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia