Virat Kohli' | 'മുബാറക് ഹൊ ലാലാ...'; അര്‍ജുന പുരസ്‌കാരം ഏറ്റുവാങ്ങിയ മുഹമ്മദ് ശമിയെ അഭിനന്ദിച്ച് കോഹ്ലി; വൈറലായി കമന്റ്‌

 


ന്യൂഡെല്‍ഹി: (KVARTHA) ലോക കപ്പ് ക്രികറ്റില്‍ ഇന്‍ഡ്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വികറ്റ് നേടിയ താരമാണ് ഇന്‍ഡ്യന്‍ പേസര്‍ മുഹമ്മദ് ശമി. അതുകൊണ്ടുതന്നെ ശമിയെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കുകയും ചെയ്തിരുന്നു. ഏഴു മത്സരങ്ങളില്‍ നിന്നായി 24 വികറ്റുകള്‍ നേടി ലോകകപ്പില്‍ വികറ്റ് വേട്ടക്കാരനില്‍ ഒന്നാമനാകുകയും ചെയ്തു. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇപ്പോള്‍ വിശ്രമത്തിലാണ് താരം.

Virat Kohli' | 'മുബാറക് ഹൊ ലാലാ...'; അര്‍ജുന പുരസ്‌കാരം ഏറ്റുവാങ്ങിയ മുഹമ്മദ് ശമിയെ അഭിനന്ദിച്ച് കോഹ്ലി; വൈറലായി കമന്റ്‌

കഴിഞ്ഞദിവസമാണ് നിറഞ്ഞ കയ്യടികള്‍ക്കുനടുവില്‍ മുഹമ്മദ് ശമി രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് അര്‍ജുന പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ പുരസ്‌കാര നേട്ടം തനിക്ക് സ്വപ്നസാക്ഷാത്കാരമാണെന്നാണ് ശമി പ്രതികരിച്ചത്.

'ഈ പുരസ്‌കാരം ഒരു സ്വപ്നമാണ്. എന്നെ നാമനിര്‍ദേശം ചെയ്തതില്‍ ഞാന്‍ സന്തോഷവാനാണ്. ഈ നിമിഷത്തെക്കുറിച്ച് വിശദീകരിക്കല്‍ വളരെ പ്രയാസകരമാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായിരിക്കുന്നു എന്നാണ് ഇപ്പോള്‍ എനിക്കു പറയാന്‍ കഴിയുക' - പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ശമി വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

ശമിയും പാരാ അമ്പെയ്ത്ത് താരം ശീതള്‍ ദേവിയുമാണ് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ഏറ്റവുമധികം കയ്യടി നേടിയത്. പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചതിനും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് ശമി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിടുകയും ചെയ്തിരുന്നു. രാഷ്ട്രപതിയില്‍നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു താഴെയാണ് താരത്തെ അഭിനന്ദിച്ച് വിരാട് കോഹ്ലി പോസ്റ്റിട്ടത്. 'മുബാറക് ഹൊ (അഭിനന്ദനങ്ങള്‍) ലാലാ...' എന്നായിരുന്നു താരത്തിന്റെ കമന്റ്.

മുന്‍ താരങ്ങള്‍ ഉള്‍പെടെ നിരവധി പേര്‍ ശമിയെ അഭിനന്ദിച്ച് രംഗത്തെത്തി. അഭിനന്ദനങ്ങള്‍ സഹോദര എന്നായിരുന്നു പത്താന്റെ പോസ്റ്റ്.

Keywords:  'Lala...': Virat Kohli's Viral Comment On Mohammed Shami Winning Arjuna Award, New Delhi, News, Virat Kohli, Viral Comment, Arjuna Award, Social Media, Post, Cricket Star, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia