Explanation | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്; വിശദീകരണവുമായി ജയില്‍ അധികൃതരുടെ റിപോര്‍ട്

 


കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് ഏറ്റവും സുരക്ഷ ആവശ്യമുളള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജയില്‍ സൂപ്രണ്ട് ജയില്‍ ഡി ജി പിക്ക് റിപോര്‍ട് നല്‍കി. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് വിശദീകരണ റിപോര്‍ട് കൈമാറാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വെല്‍ഫെയര്‍ ഡ്യൂടിക്ക് നിയോഗിച്ച മയക്കുമരുന്ന് തടവുകാരന്‍ ചാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി പി ഹര്‍ശാദ് ജയില്‍ ചാടാനുളള പ്രധാന കാരണമായും പരോക്ഷമായി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നതും ഇതു തന്നെയാണ്. ജയിലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം ജയില്‍ ചാട്ടത്തിന് ഇടയാക്കുന്നുവെന്ന പഴിചാരലാണ് റിപോര്‍ടിന്റെ ഉളളടക്കം.

Explanation | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്; വിശദീകരണവുമായി ജയില്‍ അധികൃതരുടെ റിപോര്‍ട്
 

ജീവനക്കാരില്ലാത്തതിനാലാണ് വെറും ഒരുവര്‍ഷം മാത്രം ശിക്ഷ അനുവഭിച്ചു വന്ന മയക്കുമരുന്ന് കേസിലെ പ്രതി ഹര്‍ശാദിനെ വെല്‍ഫെയര്‍ ഓഫീസില്‍ അറ്റന്‍ഡറായി ജോലിക്ക് നിയോഗിച്ചതെന്നാണ് ജയില്‍ സൂപ്രണ്ട് ഡി ജി പിക്ക് നല്‍കിയ വകുപ്പ് തല റിപോര്‍ടില്‍ പറയുന്നത്.

നിലവില്‍ 34 അസി. പ്രിസണര്‍മാരുടെ ഒഴിവ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ആറുമാസത്തിനുളളില്‍ 150 അസി. പ്രിസണര്‍മാരെ നിയമിക്കാന്‍ ജയില്‍ വകുപ്പും കെക്സ്‌കോണും 2022- ഓഗസ്റ്റില്‍ കരാറിലെത്തിയിരുന്നുവെങ്കിലും സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം വെറും 38 പേര്‍ക്കാണ് സംസ്ഥാനത്താകമാനം നിയമനം നല്‍കിയത്.

അസി. പ്രിസണര്‍മാരില്ലാത്തത് കാരണം അവരുടെ ഡ്യൂടി കൂടി വാര്‍ഡന്‍മാര്‍ ചെയ്യേണ്ടി വരികയാണ്. ഇതുകാരണം തടവുകാരെ ശ്രദ്ധിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുളള തടവുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും കാവല്‍ നില്‍ക്കാനും പൊലീസില്‍ നിന്നും ഓഫീസര്‍മാരെ വിട്ടുകിട്ടാത്തതിനാല്‍ ജയില്‍ ജീവനക്കാര്‍ തന്നെ കൊണ്ടുപോകേണ്ട സാഹചര്യമാണുളളത്. രാത്രിയും പകലുമായി ചെയ്യുന്ന ജോലിഭാരത്താല്‍ തളരുകയാണ് ജയില്‍ ജീവനക്കാരെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കരാര്‍ ജീവനക്കാരായി ജയില്‍ ഡ്യൂടിക്ക് ആളുകളെ നേരത്തെ നിയോഗിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇവരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ് ചെയ്തത്. അഞ്ചേകറോളം സ്ഥലം വ്യാപിച്ചു കിടക്കുന്ന പളളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരത്തോളം തടവുകാരുണ്ട്.

ജയില്‍ വാര്‍ഡന്‍മാര്‍ ഉള്‍പെടെ നൂറോളം ജീവനക്കാരുടെ കുറവാണ് ഇവിടെയുളളത്. പി എസ് സി നിയമനത്തിലൂടെ ജയിലുകളില്‍ ജീവനക്കാരെ സ്ഥിരമായി നിയമിക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മെല്ലെപ്പോക്ക് നയമാണ് സര്‍കാര്‍ സ്വീകരിക്കുന്നത്.

Keywords: Lack of staff behind prisoner's escape from Kannur Central Jail; Jail authorities report with explanation, Kannur, News, Kannur Central Jail, Report, Prisoners, Economic Crisis, Contract, PSC, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia