Rare demand | കുവൈറ്റ് യുദ്ധത്തിനിടെ നാട്ടിലേക്ക് പോവേണ്ടി വന്നു; 33 വർഷത്തിന് ശേഷം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ രംഗത്ത്

 


കുവൈറ്റ് സിറ്റി: (KVARTHA) 1980 മുതൽ 1990 വരെ കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്ത മുൻ ഇന്ത്യൻ ജീവനക്കാരൻ 33 വർഷത്തിന് ശേഷം അർഹമായ ആനുകൂല്യങ്ങൾ തേടി രംഗത്ത്. കുവൈറ്റ് സാനിറ്ററി ടെക്നീഷ്യൻ അസിസ്റ്റന്റായ ശിവരാജൻ നാഗപ്പൻ ആചാരിയാണ് നഷ്ടപരിഹാരം തേടുന്നത്. 70 കുവൈറ്റ് ദിനാർ (18,908 രൂപ) മന്ത്രാലയം ശമ്പളമായി നൽകുകയും 1990 ലെ ഇറാഖ് അധിനിവേശത്തെ തുടർന്ന് കുവൈറ്റ് വിടാൻ നിർബന്ധിതനാവുകയും ചെയ്തിരുന്നു
  
Rare demand | കുവൈറ്റ് യുദ്ധത്തിനിടെ നാട്ടിലേക്ക് പോവേണ്ടി വന്നു; 33 വർഷത്തിന് ശേഷം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ രംഗത്ത്

യുദ്ധത്തെ തുടർന്ന് പുറപ്പെടുന്ന സമയത്ത് ശിവരാജൻ നാഗപ്പൻ ആചാരിക്ക് തന്റെ അവസാനത്തെ സേവന ഗ്രാറ്റുവിറ്റിയും അവധിക്കാല ശമ്പളവും നൽകിയിരുന്നില്ലെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ച കത്തിൽ ആചാരി മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ എംബസിയിൽ നിന്നുള്ള കത്തുകളുടെ അടിസ്ഥാനത്തിൽ കെട്ടിക്കിടക്കുന്ന ആനുകൂല്യങ്ങൾ തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ സിവിൽ സർവീസ് കമ്മീഷന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Indian Embassy, Kuwait, Iraq, Kuwait: Former Indian employee seeks compensation after 33 years. 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia