Kuwait Visas | കുവൈറ്റ് പ്രവാസികൾക്ക് സന്തോഷ വാർത്ത! ഇനി എളുപ്പത്തിൽ കുടുംബത്തെ കൊണ്ടുവരാം; ഈ 14 തൊഴിൽ വിഭാഗങ്ങൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ സർവകലാശാലയിൽ നിന്നുള്ള ബിരുദം വേണ്ട; സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു

 


കുവൈറ്റ് സിറ്റി: (KVARTHA) കുവൈറ്റിൽ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കു സ്ഥിരതാമസാവകാശം ലഭ്യമാക്കുന്നതിനുള്ള ചട്ടങ്ങളിൽ വരുത്തിയ സുപ്രധാന മാറ്റങ്ങൾ ഞായറാഴ്ച (28-01-2024) മുതൽ പ്രാബല്യത്തിൽ വന്നു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.
 
Kuwait Visas | കുവൈറ്റ് പ്രവാസികൾക്ക് സന്തോഷ വാർത്ത! ഇനി എളുപ്പത്തിൽ കുടുംബത്തെ കൊണ്ടുവരാം; ഈ 14 തൊഴിൽ വിഭാഗങ്ങൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ സർവകലാശാലയിൽ നിന്നുള്ള ബിരുദം വേണ്ട; സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു

പ്രവാസികൾക്ക് ആശ്വാസം

ആശ്രിത അല്ലെങ്കിൽ ഫാമിലി വിസയ്ക്ക് (പുതുതായി വരുന്നവർക്ക്) അപേക്ഷിക്കുന്നതിന് 800 കുവൈറ്റ് ദീനാറിൽ (2,16,150 രൂപ) കുറയാത്ത പ്രതിമാസ ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, പ്രസക്തമായ ഒരു തൊഴിൽ എന്നിവ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ആർട്ടിക്കിൾ 30 പ്രകാരം ചില തൊഴിലുകളെ ഡിഗ്രി ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രൊഫഷനുകൾ:

* സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ
* ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ.
* സർവ്വകലാശാലകളിലും കോളേജുകളിലും ഉന്നത സ്ഥാപനങ്ങളിലുമുള്ള പ്രൊഫസർമാർ
* സർക്കാർ മേഖലയിലെ സ്കൂൾ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടികൾ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, ലബോറട്ടറി ടെക്നീഷ്യൻമാർ
* സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.

* എൻജിനീയർമാർ
* ഇമാമുമാർ, പ്രബോധകർ, പള്ളികളിലെ മുഅസ്സിൻമാർ, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്നവർ
* സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവകലാശാലകളിലെയും ലൈബ്രേറിയൻമാർ
* നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയ ജീവനക്കാർ, വിവിധ സ്പെഷ്യലൈസേഷനുകളിൽ മെഡിക്കൽ ടെക്നിക്കൽ പദവികൾ വഹിക്കുന്ന പാരാമെഡിക്കുകൾ, സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ * സർക്കാർ മേഖലയിലെ സാമൂഹ്യപ്രവർത്തകരും മനഃശാസ്ത്രജ്ഞരും.

* പത്രപ്രവർത്തനം, മാധ്യമ പ്രൊഫഷണലുകൾ, ലേഖകർ.
* ഫെഡറേഷനിലെയും സ്പോർട്സ് ക്ലബുകളിലെയും പരിശീലകരും കളിക്കാരും.
* പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും.
* മൃതദേഹം പരിപാലിക്കുന്നവരും സംസ്‌കരിക്കുന്നവരുമായ തൊഴിലാളികൾ.

Keywords: Kuwait visa, Gulf News, Family Visa, Kuwait City, Visa, University, Doctor, Engineer, Nurse, News, Kuwait: 14 professions exempt from university degree for family visas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia