Remanded | കുടിയാന്‍മലയില്‍ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ ഉള്‍പെടെ 2 പേര്‍ റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പതിനഞ്ചുവയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകനുള്‍പെടെ രണ്ടു പേരെ പോക്സോ നിയമപ്രകാരം കുടിയാന്‍മല പൊലീസ് അറസ്റ്റു ചെയ്ത് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Remanded | കുടിയാന്‍മലയില്‍ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ ഉള്‍പെടെ 2 പേര്‍ റിമാന്‍ഡില്‍

സോണി ജേക്കബ്(39), കൈപ്പച്ചേരി ചന്ദ്രന്‍(53) എന്നിവരെയാണ് കുടിയാന്‍മല സി ഐ മഹേഷ് കെ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ് ഐ കെ സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. സോണി ജേക്കബിന്റെ പിതാവ് ജോണിയും മാതാവ് വത്സലയും കേസില്‍ പ്രതികളാണെങ്കിലും ഇവര്‍ ഒളിവിലാണ്.


Aster_MIMS
Remanded | കുടിയാന്‍മലയില്‍ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ ഉള്‍പെടെ 2 പേര്‍ റിമാന്‍ഡില്‍

കഴിഞ്ഞ ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലുപേരും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും സോണിയും ചന്ദ്രനും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് ജോണിക്കും വത്സലയ്ക്കുമെതിരെ കേസെടുത്തത്.

Keywords:  Kudiyanmala: 2 including a lawyer remanded in the case of molesting 15-year-old girl, Kannur, News, Arrested, Remanded, Court, Molestation, POCSO, Minor Girl, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia