Complaint | ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യന്‍ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി വനിതാ കമീഷനില്‍ പരാതി

 


കോട്ടയം: (KVARTHA) ബി ജെ പിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ വനിതാ കമീഷനില്‍ പരാതി. സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. സംഭവത്തില്‍ നിയമനടപടിക്ക് പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

ഫാ. മാത്യൂസ് വാഴക്കുന്നമാണ് ഫാ. ഷൈജു കുര്യനെതിരെയുള്ള പരാതിക്കാരന്‍. സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികന്‍ കൈമാറിയിട്ടുണ്ട്. നിയമനടപടിക്ക് പത്തനംതിട്ട എസ് പിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഈ ശബ്ദരേഖ ഉള്‍പെടെ വിവിധ പരാതികള്‍ കൂടി പരിഗണിച്ചാണ് ഷൈജു കുര്യനെതിരെ സഭ നടപടി എടുത്തിരിക്കുന്നത്.

ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളില്‍നിന്നും സഭാ നേതൃത്വം നീക്കുകയും പരാതികള്‍ അന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം. ഓര്‍തഡോക്‌സ് സഭ അധ്യക്ഷന്‍ നിയോഗിക്കുന്ന കമീഷനാണ് പരാതികള്‍ അന്വേഷിക്കുക. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപോര്‍ട് നല്‍കാനാണ് നിര്‍ദേശം.

ഷൈജു കുര്യനൊപ്പം സഭ വിശ്വാസികളായ 47 പേരും ബി ജെ പിയില്‍ അംഗത്വം എടുത്തിരുന്നു. ബി ജെ പിയില്‍ ചേര്‍ന്നതിനെതിരെ ഓര്‍തഡോക്‌സ് സഭാ വിശ്വാസികള്‍ റാന്നി ഇട്ടിയപ്പാറയിലെ ഓര്‍തഡോക്‌സ് സഭാ നിലക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വൈദികര്‍ ഉള്‍പെടെ പ്രതിഷേധത്തില്‍ പങ്കാളികളായതോടെ ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. ഭദ്രാസന സെക്രടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യന്‍ ബി ജെ പി അംഗത്വമെടുത്തത് അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.


Complaint | ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യന്‍ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി വനിതാ കമീഷനില്‍ പരാതി

 

ഷൈജു കുര്യന്‍ ക്രിമിനല്‍ കേസുകളില്‍ അടക്കം ഉടന്‍ പ്രതിയാകുമെന്നും അതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് ബി ജെ പി പ്രവേശനമെന്നും ഇവര്‍ ആരോപിക്കുയകും ചെയ്തു. ഓര്‍തഡോക്‌സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ സഭാ അധ്യക്ഷന് പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് ഫാദറിനെതിരെ നടപടി.

അതേ സമയം, തന്റെ അഭ്യര്‍ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്നും താന്‍ കൂടി ആവശ്യപ്പെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യന്‍ പ്രതികരിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Kottayam News, Complaint, Against, Fr Shaiju Kurian, Womens Commission, Housewife, FrDr Mathews Vazhakunnam, BJP, Politics, Party, Kottayam: Complaint against Fr Shaiju Kurian in Womens Commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia