Surrendered | നിയമസഹായം തേടിയെത്തിയ പരാതിക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; ഹൈകോടതി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു പൊലീസില്‍ കീഴടങ്ങി
Jan 31, 2024, 10:33 IST
ADVERTISEMENT
കൊച്ചി: (KVARTHA) നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ സര്‍കാര്‍ പ്ലീഡര്‍ പി ജി മനു പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച (31.01.2024) രാവിലെയോടെ എറണാകുളം പുത്തന്‍കുരിശ് പൊലീസ് മുമ്പാകെയാണ് കീഴടങ്ങിയത്.
ചോറ്റാനിക്കര പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി ഉപയോഗിച്ചെന്ന കേസില്‍ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസില്‍ മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം ഹൈകോടതി നേരത്തെ അനുവദിച്ചിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപോര്‍ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഹൈകോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയില്‍ നിന്ന് പി ജി മനുവിനെ പുറത്താക്കിയിരുന്നു.
Keywords: News, Kerala, Kerala-News, Police-News, Malayalam-News, Kochi News, Court, Former Govt Pleader, Advocate, PG Manu, Surrendered, Molestation Case, Case, Police, Supreme Court, High Court, Refuses, Anticipatory Bail, Kochi: Former govt pleader advocate PG Manu surrendered in molestation case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.