Ordinance Bill | സര്‍കാരുമായുള്ള പോരിനിടെ ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; വിവാദമായ ബിലുകള്‍ രാഷ്ട്രപതിക്ക് അയച്ചു

 


തിരുവനന്തപുരം: (KVARTHA) സര്‍കാരുമായുള്ള പോരിനിടെ ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതേസമയം, വിവാദമായ ബിലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ഒരാഴ്ച മുമ്പായിരുന്നു സര്‍കാര്‍ അനുമതിക്കായി ഓര്‍ഡിനന്‍സ് രാജ് ഭവന് കൈമാറിയത്.

Ordinance Bill | സര്‍കാരുമായുള്ള പോരിനിടെ ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; വിവാദമായ ബിലുകള്‍ രാഷ്ട്രപതിക്ക് അയച്ചു

ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സിലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നീ ബിലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത്. ഈ ബിലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സര്‍കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Keywords:  Kerala Governor Arif Mohammed Khan signs Ordinance amending State GST law on gambling, Thiruvananthapuram, News, Politics, Controversy, Kerala Governor, Arif Mohammed Khan, Signs Ordinance, Controversy, President, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia