SWISS-TOWER 24/07/2023

Married | നടി സ്‌നേഹാ ബാബു വിവാഹിതയായി; വരന്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകന്‍ അഖില്‍ സേവ്യര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) നടി സ്‌നേഹാ ബാബു വിവാഹിതയായി. സിനിമകളിലൂടെയും കരിക്ക് എന്ന വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയാണ് സ്‌നേഹ. വരന്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകന്‍ അഖില്‍ സേവ്യര്‍. കരിക്ക് ടീമിന്റെ സാമര്‍ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായിരുന്നു അഖില്‍. ഈ സീരീസില്‍ സ്‌നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

Married | നടി സ്‌നേഹാ ബാബു വിവാഹിതയായി; വരന്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകന്‍ അഖില്‍ സേവ്യര്‍

സാമര്‍ഥ്യശാസ്ത്രത്തിന്റെ സെറ്റില്‍വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് 'കരിക്ക്' താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമത്തില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളാണ് സ്‌നേഹ അവതരിപ്പിച്ചത്.

ബാബു-ഗ്രേസി ദമ്പതികളുടെ മകളാണ് സ്‌നേഹ. ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക് ടോകില്‍ സജീവമായിരുന്നു. അതുവഴിയാണ് 'കരിക്ക്' ചാനലില്‍ അവസരം ലഭിക്കുന്നത്.


Keywords:  Karikku actress Sneha Babu gets married, Kochi, News, Karikku Actress, Sneha Babu, Marriage, Social Media, Tick Tok, Channel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia