Follow KVARTHA on Google news Follow Us!
ad

Bus Hits | കണ്ണൂരില്‍ നിര്‍ത്തിയിട്ട ബസിന് പുറകില്‍ മറ്റൊരു ബസിടിച്ച് 8 പേര്‍ക്ക് പരുക്കേറ്റു; അപകടം യാത്രക്കാര്‍ കയറുന്നതിനിടെ; ഒഴിവായത് വന്‍ ദുരന്തം, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

ഒരാളുടെ നില ഗുരുതരം Kannur News, Eight, Injured, Bus, Rammed, Behind, Stopped Bus, Passengers
ആലക്കോട്: (KVARTHA) കരുവഞ്ചാല്‍ ചാണോക്കുണ്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. എട്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ യാത്രക്കാരിയായ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്തിയിരുന്ന ബസിന് പുറകില്‍ മറ്റൊരു ബസ് അമിത വേഗതയില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ബസ് യാത്രക്കാരിയുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

വ്യാഴാഴ്ച (18.01.2024) രാവിലെ 9.40നായിരുന്നു അപകടം. ടിസിബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിക്ക് മുന്നിലായിരുന്നു സംഭവം.

തളിപ്പറമ്പില്‍നിന്ന് പരപ്പയിലേക്ക് പോയ സിനാന്‍ ബസിന്റെ പിന്നില്‍ ഇരിട്ടിയില്‍ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് എയ്ഞ്ചല്‍ ബസിടിക്കുകയായിരുന്നു. സിനാന്‍ ബസ് പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടെയാണ് തെക്കേടത്ത് എയ്ഞ്ചല്‍ ബസ് പിന്നില്‍ ഇടിച്ചത്. ഓവര്‍ടേക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.





ഇടിയുടെ ആഘാത്തില്‍ മുന്നോട്ടുനീങ്ങിയ സിനാന്‍ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. കരുവന്‍ചാല്‍ സ്വദേശിനി മോളി ജോസിനും മറ്റൊരു സ്ത്രീക്കുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അമിത വേഗതയിലും അശ്രദ്ധമായും ബസ് ഓടിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Regional-News, Kannur News, Eight, Injured, Bus, Rammed, Behind, Stopped Bus, Passengers, Kannur: Eight injured in bus rammed behind stopped bus.

Post a Comment