Follow KVARTHA on Google news Follow Us!
ad

Mayor Post | കണ്ണൂര്‍ കോര്‍പറേഷന്‍ ഇനി ലീഗ് ഭരിക്കും; കോണ്‍ഗ്രസ് നേതാവ് ടിഒ മോഹനന്‍ മേയര്‍ സ്ഥാനമൊഴിഞ്ഞു

മുസ്ലിഹ് മഠത്തിലിനെയാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് Kannur Corporation. Mayor Post, T O Mohanan, Resigned, Kerala News
കണ്ണൂര്‍: (KVARTHA) യു ഡി എഫ് മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിന് സ്ഥാനം കൈമാറുന്നതിനായി കണ്ണൂര്‍ കോര്‍പറേഷന്‍ പദവി കോണ്‍ഗ്രസ് നേതാവ് ടി ഒ മോഹനന്‍ രാജിവെച്ചു. തിങ്കളാഴ്ച ഉച്ചയോടെ നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മേയര്‍ ടി ഒ മോഹനന്‍ നഗരസഭാ സെക്രടറി ഇന്‍ ചാര്‍ജ് മണികണ്ഠ കുമാറിന് രാജി കത്ത് നല്‍കിയത്.

  
Kannur Corporation will now rule IUML; Congress leader T O Mohanan resigned Mayor post, Kannur, News, Politics, Congress, League, Kannur Corporation. Mayor Post, T O Mohanan, Resigned, Kerala News.

ഇക്കാര്യം ഇലക്ഷന്‍ കമിഷനെ സെക്രടറി അറിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ഷബീന രണ്ടാഴ്ചക്കാലം മേയറുടെ എല്ലാ പൂര്‍ണാധികാരവുമുള്ള ചുമതലവഹിക്കും. മുഖ്യ വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമായിരിക്കും നടപടി. ഡി സി സി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ്, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ അഡ്വ കെ ഇ ഇന്ദിര, സുരേഷ് ബാബു മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവരോടൊപമാണ് മേയര്‍ ടി ഒ മോഹനന്‍ സെക്രടറിയുടെ മുന്‍പാകെ എത്തി രാജി സമര്‍പിച്ചത്.

തന്റെ കൂടെ ഭരണം നടത്തിയ ഭരണസമിതിക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാത്ത ഒറ്റകെട്ടായി കണ്ണൂര്‍ കോര്‍പറേഷനെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിഞ്ഞുവെന്ന് മേയര്‍ ടി ഒ മോഹനന്‍ രാജിക്കു മുന്‍പെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

  
Kannur Corporation will now rule IUML; Congress leader T O Mohanan resigned Mayor post, Kannur, News, Politics, Congress, League, Kannur Corporation. Mayor Post, T O Mohanan, Resigned, Kerala News.

കോവിഡ് പ്രതിസന്ധിയും തുകയുടെ ലഭ്യത കുറവും വിലങ്ങുതടിയായി നിന്നപ്പോഴും ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ ആസ്ഥാന മന്ദിരം സര്‍കാര്‍ കിഫ് ബി തുക ലഭ്യമാക്കിയതോടെ തുടങ്ങാന്‍ കഴിഞ്ഞു.

മാലിന്യ സംസ്‌കരണത്തില്‍ മുന്നേറ്റം നടത്താന്‍ കണ്ണൂരിന് കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി കണ്ണൂര്‍ മാറി. കോര്‍പറേഷന്‍ ആരംഭിച്ച സ്മാര്‍ടപ് സംരഭമായ നെല്ലികയ്ക്ക് ന്യൂഡെല്‍ഹിയില്‍ നടന്ന സ്വച്ഛതാ സ്റ്റാര്‍ട് കോണ്‍ ക്‌ളൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് സ്റ്റാര്‍ടപുകളിലൊന്നായി മാറാന്‍ കഴിഞ്ഞു.
കേന്ദ്ര നഗര കാര്യവകുപ്പ് കീഴിലെ വിവരണ ശേഖരണ പ്ലാറ്റ് ഫോമായ ഇന്‍ഡ്യാ ഡാറ്റാ അര്‍ബന്‍ എക്‌സ്‌ചേന്‍ജില്‍ കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പെട്ടത് ദേശീയ ശ്രദ്ധ നേടിയെന്നും മേയര്‍ പറഞ്ഞു.
  
Kannur Corporation will now rule IUML; Congress leader T O Mohanan resigned Mayor post, Kannur, News, Politics, Congress, League, Kannur Corporation. Mayor Post, T O Mohanan, Resigned, Kerala News.

കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടേയും വിവരങ്ങള്‍ ജി ഐ എസ് മാപിങ്ങില്‍ ഉള്‍പെടുത്തിയ ആദ്യ കോര്‍പറേഷനായി കണ്ണൂര്‍ മാറി. പടന്നപ്പാലത്തെ മാലിന ജലശുദ്ധീകരണ പ്ലാന്റ്, ചേലോറയിലെ മാലിന്യനിര്‍മാര്‍ജനം, 90 കേന്ദ്രങ്ങളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കല്‍ പയ്യാമ്പലം പുലിമുട്ട് നിര്‍മാണം, നഗര സൗന്ദര്യവല്‍ക്കരണം, കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം നവീകരണം, ഡയാലിസിസ് സെന്റര്‍ യൂനിറ്റ് സ്ഥാപിക്കല്‍, കണ്ണൂര്‍ ദസറ തുടങ്ങിയ ഒട്ടേറെ നേട്ടങ്ങളും പദ്ധതികളിലൂടെ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് മേയര്‍ പറഞ്ഞു.

മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലിനെയാണ് ലീഗ് ജില്ലാ നേതൃത്വം മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കോണ്‍ഗ്രസിലെ അഡ്വ കെ ഇ ഇന്ദിര ഡെപ്യുടി മേയറാകും.

Keywords: Kannur Corporation will now rule IUML; Congress leader T O Mohanan resigned Mayor post, Kannur, News, Politics, Congress, League, Kannur Corporation. Mayor Post, T O Mohanan, Resigned, Kerala News.

Post a Comment