Booked | കണ്ണൂരില്‍ ഗവര്‍ണറുടെ കോലം കത്തിച്ച സംഭവം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീചില്‍ കൊച്ചിയിലെ പപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്.

ഡിസംബര്‍ 31 ന് പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത് ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ് എഫ് ഐ നേതൃത്വം നല്‍കുന്ന വിശദീകരണം.


Booked | കണ്ണൂരില്‍ ഗവര്‍ണറുടെ കോലം കത്തിച്ച സംഭവം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു



30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീചില്‍ തയ്യാറാക്കിയത്. സര്‍വകലാ ശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

വരും ദിവസങ്ങളിലും ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് എസ് എഫ് ഐ നേതൃത്വം മുന്നറിയിപ്പ് തല്‍കി. ഗവര്‍ണര്‍ക്കെതിരെ ഭരണ പാര്‍ടിയായ സി പി എം വിദ്യാര്‍ഥി സംഘടന തന്നെ വരും ദിനങ്ങളിലും പ്രതിഷേധം ശക്തമാക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തെ കലുഷമാക്കുമെന്നാണ് സൂചന.

Keywords: News, Kerala, Kerala-News, Kannur-News, Politics-News, Kannur News, Case, SFI, Activists, Kerala, Governor, Effigy, Attacked, Police, Booked, Politics, Party, Protest, Kannur: Case against SFI activists who burned Kerala governors effigy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia