SWISS-TOWER 24/07/2023

Suspended | കണ്ണൂരില്‍ ട്രെയിന്‍ ബോഗികള്‍ ഷണ്ടിങിനിടെ പാളം തെറ്റിയ സംഭവത്തില്‍ 4 റെയില്‍വെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ യാര്‍ഡില്‍ ഷണ്ടിങ്ങിനിടെ ട്രെയിന്‍ ബോഗികള്‍ പാളം തെറ്റിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഡ്യൂടി സ്റ്റേഷന്‍ മാസ്റ്റര്‍ ആര്‍ ശരത്, പോയിന്റ്സ്മാന്‍മാരായ കെ സുനിത, കെ എം ശംന, സുധീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

സിഗ്നല്‍ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂടിവ് എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്റെ രണ്ട് കോചുകള്‍ പാളം തെറ്റിയത്.
Aster mims 04/11/2022

Suspended | കണ്ണൂരില്‍ ട്രെയിന്‍ ബോഗികള്‍ ഷണ്ടിങിനിടെ പാളം തെറ്റിയ സംഭവത്തില്‍ 4 റെയില്‍വെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം. ട്രെയിന്‍ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികള്‍ പൂര്‍ണമായും ട്രാകിന് പുറത്താകുകയും പാളംതെറ്റിയ കോചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകരുകയും ചെയ്തു.

പിന്നീട് പാളം തെറ്റിയ ബോഗികള്‍ മാറ്റി 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. ഇതേ തീവണ്ടിയുടെ രണ്ട് ബോഗികള്‍ക്കു തീവെച്ച സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായ ഒരാള്‍ മാസങ്ങള്‍ക്കു മുന്‍പ് അറസ്റ്റിലായിരുന്നു. ശാറൂഖ് സെയ് ഫ് എന്നയാളാണ് ഈ കേസില്‍ അറസ്റ്റിലയത്. എലത്തൂരില്‍ ബോഗിയില്‍ കയറി തീകൊളുത്തിയതുകാരണം പിഞ്ചുകുഞ്ഞ് ഉള്‍പെടെ മൂന്നുപേരാണ് ട്രെയിനില്‍ നിന്നും വീണുമരിച്ചത്.

Keywords: Kannur: 4 railway officials were suspended in the incident of derailment of train bogies during shunting, Kannur, News, Suspended, Railway, Officials, Train, Punishment, Track, Passengers, Kerala News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia