Politics | കണ്ണൂർ മേയർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ പി കെ രാഗേഷ് ലക്ഷ്യമിടുന്നത് കെ സുധാകരനെയോ?

 


/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) കോൺഗ്രസ് വിമത നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് തന്റെ ആരോപണങ്ങളിലൂടെ ലക്ഷ്യമിടുന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരനെയാണെന്ന് സൂചന. സുധാകര വിഭാഗത്തിലെ നേതാക്കളിലൊരാളായ സ്ഥാനമൊഴിയുന്ന മേയർ ടി ഒ മോഹനനെതിരെ കോടികളുടെ അഴിമതി ആരോപണമുന്നയിച്ച പി കെ രാഗേഷ് ഇതു സംബന്ധിച്ചു വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അദാനി കമ്പനിയുടെ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ തറവാടക ഒഴിവാക്കി കൊണ്ടു മേയർ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

Politics | കണ്ണൂർ മേയർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ പി കെ രാഗേഷ് ലക്ഷ്യമിടുന്നത് കെ സുധാകരനെയോ?

ഇതു കൂടാതെ പടന്ന പാലം മലിന ജലശുദ്ധീകരണ പ്ലാന്റ് പ്രവൃത്തി പാതിവഴിയിൽ നിർത്തി ഉദ്ഘാനം ചെയ്തതും അഴിമതി നടത്തിയത് കാരണമെന്നാണ് പി കെ രാഗേഷിന്റ വെളിപ്പെടുത്തൽ. ഇതിനായുള്ള തെളിവുകൾ താൻ തെളിവെടുപ്പ് ഘട്ടത്തിൽ വിജിലൻസിന് കൈമാറുമെന്നാണ് പി കെ രാഗേഷ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പു നൽകിയത്. എന്നാൽ പി കെ രാഗേഷ് ലക്ഷ്യമിടുന്നത് കണ്ണൂർ എംപിയും കെ.പിസിസി അധ്യക്ഷനുമായ കെ സുധാകരനെയാണെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.

കണ്ണൂർ കോർപറേഷനിൽ കെ സുധാകരനറിയാതെ ഒരു ഇല പോലും അനങ്ങാറില്ല. മേയർ ടി ഒ മോഹനനും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജും കെ സുധാകരന്റെ അതീവ വിശ്വസ്തരാണ്. വമ്പൻ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിന്റെ നടപടിക്രമങ്ങളിൽ ജില്ലാ നേതൃത്വവും കെ സുധാകരനും അറിയാതെ പോകില്ല. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കണ്ണൂർ കോർപറേഷൻ കൗൺസിലർ കൂടിയാണ്. ഇതാണ് പി കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങൾ പരോക്ഷമായി കെ സുധാകരനിൽ ചെന്നു തറയ്ക്കുന്നത്.

Politics | കണ്ണൂർ മേയർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ പി കെ രാഗേഷ് ലക്ഷ്യമിടുന്നത് കെ സുധാകരനെയോ?

മാത്രമല്ല വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പേരുകളിലൊന്ന് ടി ഒ മോഹനന്റെതാണ്. രണ്ടാം ടേമിൽ മേയർ പദവി ലഭിച്ചതോടെ മുസ്ലിം ലീഗും മോഹനൻ സ്ഥാനാർത്ഥിയാകുന്നതിനോട് അനുകൂലിക്കുകയാണ്. ഈ സാഹചര്യത്തിൽ മേയറെന്ന നിലയിൽ ടി ഒ മോഹനന്റെ ഇമേജിൽ ചെളിവാരി പുശുകയെന്ന തന്ത്രവും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ പി കെ രാഗേഷ് ലക്ഷ്യമിടുന്നുണ്ട്.

Keywords: News, Kerala, Kannur, K Sudhakaran, Congress, Politics, Vigilance, Complaint, Press Conference, Candidate, Lok Sabha Election, Is PK Ragesh targeting K Sudhakaran in corruption allegations?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia