SWISS-TOWER 24/07/2023

Emergency Landing | 'പാസ്‌പോര്‍ട് ഇല്ലാതെ തന്നെ ബംഗ്ലാദേശിലെത്തി'; മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മുംബൈ - ഗുവാഹത്തി ഇന്‍ഡിഗോ വിമാനം ധാകയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതോടെ കുസൃതി ചാറ്റുമായി കോണ്‍ഗ്രസ് നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞിന് ശമനമില്ല. ഇതേതുടര്‍ന്ന് മുംബൈ - ഗുവാഹത്തി ഇന്‍ഡിഗോ വിമാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാകയില്‍ അടിയന്തരമായി ഇറക്കി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ചെയോടെ ധാകയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാം വിമാനത്തില്‍ തന്നെ തുടരുകയാണെന്നാണ് വിവരം.

Emergency Landing | 'പാസ്‌പോര്‍ട് ഇല്ലാതെ തന്നെ ബംഗ്ലാദേശിലെത്തി'; മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മുംബൈ - ഗുവാഹത്തി ഇന്‍ഡിഗോ വിമാനം ധാകയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതോടെ കുസൃതി ചാറ്റുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈയില്‍നിന്നും ഗുവാഹത്തിയിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 5319 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ധാകയില്‍നിന്ന് ഗുവാഹത്തിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിവരികയാണെന്നും ആവശ്യമായ പ്രാഥമിക സഹായങ്ങളൊക്കെ ചെയ്തുവരുന്നുണ്ടെന്നും ഇന്‍ഡിഗോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മണിക്കൂറുകളായി തങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് യാത്രക്കാര്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു. 'പാസ്‌പോര്‍ട് ഇല്ലാതെ തന്നെ ഞങ്ങള്‍ ബംഗ്ലാദേശിലെത്തി' എന്നാണ് മുംബൈ യൂത് കോണ്‍ഗ്രസ് നേതാവ് സൂരജ് സിങ് താക്കൂര്‍ എക്‌സില്‍ കുറിച്ചത്. ഭാരത് ജോഡോ ന്യായ യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സൂരജ്.

Keywords:  IndiGo’s Mumbai-Guwahati flight makes emergency landing in Dhaka due to fog, New Delhi, News, IndiGo’s Mumbai-Guwahati Flight, Fog, Passengers, Airport, Social Media, Passport, National News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia