Follow KVARTHA on Google news Follow Us!
ad

Cinema | വാലിബനെന്ന വന്‍മരം വീഴുമ്പോള്‍ മലയാള സിനിമയില്‍ വരാനിരിക്കുന്നതെന്ത്? ആശങ്കയുടെ മുള്‍മുനയില്‍ അണിയറ പ്രവര്‍ത്തകര്‍!

മറ്റു താരചിത്രങ്ങളെയും ബാധിച്ചേക്കാം, 'Malaikottai Vaaliban, Mohanlal, Cinema, Lijo Jose Pellissery
/ കനവ് കണ്ണൂർ

കൊച്ചി: (Kvartha)
ലിജോ ജോസ് പെല്ലിശേരിയുടെ 'മലൈക്കോട്ടൈ വാലിബന്‍' റിലീസ് ചെയ്തപ്പോഴുണ്ടായ നെഗറ്റീവ് റിവ്യൂകളും സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളും മലയാള സിനിമാലോകത്ത് ആശങ്കയുടെ കരിനിഴല്‍ പരത്തുന്നു. 2023-വെറും പന്ത്രണ്ടു ചിത്രങ്ങള്‍ മാത്രം മുടക്കുമുതല്‍ തിരിച്ചു പിടിച്ച മലയാളത്തിലെ നിര്‍മാതാക്കള്‍ പൊട്ടിപാളീസായ അവസ്ഥയില്‍ നിര്‍മാതാക്കള്‍ക്ക് വരുന്ന വേനലവധിക്കാലമാണ് തീയേറ്ററില്‍ ആളനക്കമുണ്ടാകുമെന്ന പ്രതീക്ഷയുളളത്. വാലിബന്റെ തിരിച്ചടി ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളളത് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിനെയാണ്.
   
News, News-Malayalam-News, Kerala, Cinema, Entertainment, Malaikottai Valiban, Mohanlal, LJP, Lijo Jose Pellissery, Mammootty, Prithviraj, Tovino Thomas, Impact of Malaikottai Vaaliban's failure.

വാലിബന്റെ കാറ്റഗറിയില്‍പ്പെടുത്താവുന്ന പ്രമേയമാണ് ബറോസിന്റെതും. കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുളള എപിക് ടൈപ്പ് സിനിമയാണ് ബറോസ്. ചിത്രം മാസായില്ലെങ്കില്‍ മോഹന്‍ലാലിന് വ്യക്തിപരമായ കനത്ത നഷ്ടം കൂടി ബറോസ് സമ്മാനിച്ചേക്കാം. എന്നാല്‍ വാലിബന്‍ ഇഫ്ക്റ്റ് ലാലിനെ മാത്രമല്ല മറ്റു താരചിത്രങ്ങളെയും ബാധിച്ചേക്കാമെന്നാണ് ഇന്‍ഡസ്ട്രീയിലെ വിദഗ്ദ്ധര്‍ കരുതുന്നത്. മമ്മൂട്ടിയുടെ 'ഭ്രമയുഗ'മാണ് ഇറങ്ങാനിരിക്കുന്ന മറ്റൊരു വമ്പന്‍ ചിത്രം. മമ്മൂട്ടി എന്ന നടനിലെ വ്യത്യസ്ത പകര്‍ന്നാട്ടം കാണാന്‍ രാജ്യമെമ്പാടുമുളള പ്രേക്ഷകര്‍ ഒരുപോലെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി.

ഐഎംഡി ലിസ്റ്റ് പ്രകാരം രാജ്യം ഈ വര്‍ഷം കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയില്‍ പത്തിനുള്ളിലുള്ള ഒരെയൊരു ചിത്രം ഭ്രമയുഗം ആണ്. ബോളിവുഡ്, ടോളിവുഡ് സിനിമകള്‍ക്കൊപ്പമാണിത്. ഇതുകഴിഞ്ഞാലും ഇറങ്ങാനിരിക്കുന്ന മറ്റൊന്നു കൂടിയും മമ്മൂട്ടി ചിത്രമാണ്, 'ടര്‍ബോ'. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ആക്ഷന്‍- കോമഡി പടമാണിത്. അഞ്ചാം സ്ഥാനത്തും മമ്മൂട്ടി ചിത്രം തന്നെയാണ്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണിത്.

പൃഥ്വിരാജിന്റെ 'ആടുജീവിതം', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം', പ്രണവ് മോഹന്‍ലാലിന്റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം', ജയസൂര്യയുടെ 'കത്തനാര്‍', ഫഹദ് ഫാസിലിന്റെ 'ആവേശം' എന്നിവയാണ് മറ്റ് സിനിമകള്‍. തുടക്കത്തിലെ വാലിബന് കിട്ടിയ നടയടി മലയാള സിനിമയെ 2024-ലും നിര്‍മാതാക്കളുടെ ശവപറമ്പാക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് ഓരോചിത്രങ്ങളും തീയേറ്ററിലെത്തുക.
  
News, News-Malayalam-News, Kerala, Cinema, Entertainment, Malaikottai Valiban, Mohanlal, LJP, Lijo Jose Pellissery, Mammootty, Prithviraj, Tovino Thomas, Impact of Malaikottai Vaaliban's failure.
: News, News-Malayalam-News, Kerala, Cinema, Entertainment, Malaikottai Valiban, Mohanlal, LJP, Lijo Jose Pellissery, Mammootty, Prithviraj, Tovino Thomas, Impact of Malaikottai Vaaliban's failure.

Post a Comment