Shashi Tharoor | താന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണ്, അല്ലാതെ രാഷ്ട്രീയ ചടങ്ങിനല്ല; അയോധ്യ വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍

 


കൊല്ലം: (KVARTHA) താന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവര്‍ തീരുമാനം എടുക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന കര്‍ണാടക സര്‍കാരിന്റെ ഉത്തരവു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Shashi Tharoor | താന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണ്, അല്ലാതെ രാഷ്ട്രീയ ചടങ്ങിനല്ല; അയോധ്യ വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍
തരൂരിന്റെ വാക്കുകള്‍:

വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യക്തികള്‍ തീരുമാനിക്കും. ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണ്. ഒരു രാഷ്ട്രീയ ചടങ്ങിനല്ല പോകുന്നത്. അതിനുവേണ്ടി സാംസ്‌കാരിക സമ്മേളനം സൈഡിലുണ്ടാകാം. ഹാള്‍ ഉണ്ടാകാം. ക്ഷേത്രത്തില്‍ പോകുന്നത് എന്റെ അഭിപ്രായത്തില്‍ വേറെ കാര്യത്തിനാണ്.

ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്. സര്‍കാരിന്റെ ഇടപെടല്‍ ആവശ്യമുണ്ടോ എന്നറിയില്ല. പക്ഷേ, അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്‌തോട്ടെ. ജനങ്ങള്‍ പ്രാര്‍ഥിക്കുന്നത് അവരുടെ സ്വന്തം താല്‍പര്യം കൊണ്ടാണ്. ആരും സര്‍കാര്‍ പറഞ്ഞിട്ടല്ല പ്രാര്‍ഥിക്കാന്‍ പോകുന്നത്- തരൂര്‍ പറഞ്ഞു.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പാര്‍ടിയുടെ തീരുമാനം ഉടന്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, '22ാം തീയതിക്ക് ഇനിയും ദിവസം ഉണ്ടല്ലോ' എന്നായിരുന്നു മറുപടി. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്.

ചടങ്ങിലേക്ക് സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അധീര്‍ രഞ്ജന്‍ ചൗധരിയേയും ക്ഷണിച്ചിട്ടുണ്ട്.

Keywords: I go to the temple to pray, not for a political function; Shashi Tharoor reacts on the Ayodhya issue, Kollam, News, Shashi Tharoor, Political Function, Temple, Religion, Media, Ayodhya Temple, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia