SWISS-TOWER 24/07/2023

Accident | ബൈകില്‍ സഞ്ചരിക്കവേ അപകടം; പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സൈനികന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) ബൈകില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സൈനികന് ദാരുണാന്ത്യം. ഹൈദരാബാദില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. ചൈനീസ് പട്ടം കഴുത്തില്‍ തട്ടി മാരകമായി മുറിവേറ്റാണ് സൈനികന്‍ മരിച്ചത്. ലാംഗര്‍ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്‌ലൈ ഓവറിന് മുകളില്‍ വെച്ചാണ് സംഭവം.


Accident | ബൈകില്‍ സഞ്ചരിക്കവേ അപകടം; പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സൈനികന് ദാരുണാന്ത്യം

 

സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ മുഴുവന്‍ പട്ടം പറത്തല്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബൈകില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വര്‍ മരിച്ചത്. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പൊലീസ് അറിയിച്ചു.

Keywords: News, National, National-News, Accident-News, Hyderabad News, Army, Jawan, Bike, Died, Chinese Manja, Wrapped, Neck, Accident, Visakhapatnam News, Andhra Pradesh News, Hyderabad: Army jawan on bike dies after Chinese manja gets wrapped around neck.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia