Follow KVARTHA on Google news Follow Us!
ad

Bad Breath? | നിങ്ങള്‍ അറിയുന്നില്ലെങ്കിലും അടുത്തുള്ളവര്‍ അറിയുന്നുണ്ട്! വായ നാറ്റം ശ്രദ്ധിക്കേണ്ട 13 കാര്യങ്ങള്‍ ഇതാ

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ കാരണമായേക്കാം How, Get, Rid, Bad Breath, Mouth, Health, Dentist, Breath, Help, Tips, Remedy, Doctor
കൊച്ചി: (KVARTHA) വായുടെയും, പല്ലുകളുടെയും ആരോഗ്യം സമൂഹത്തിലെല്ലാവര്‍ക്കും ഏറ്റവും പ്രാധാന്യമുള്ളയൊന്നാണ്. ആരോഗ്യമുള്ള ജീവിതത്തിന് വായുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ അറിയുന്നില്ലെങ്കിലും അടുത്തുള്ളവര്‍ വായ നാറ്റം (Bad Breath) അറിയും. അതിനാല്‍ ശ്വാസത്തിന്റെ ഗന്ധം പുതുമയുള്ളതും ആകര്‍ഷണീയവുമായിരിക്കാന്‍ ശുചിത്വ ശീലങ്ങള്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

ഹാലിറ്റോസിസ് (Halitosis) എന്നും വായ നാറ്റം അറിയപ്പെടുന്നു. കട്ടിയുള്ളതും നുരയോടുകൂടിയതുമായ ഉമിനീര്‍, രുചിയിലെ മാറ്റം എന്നിവയാണ് വരണ്ട വായയുടെ ലക്ഷണങ്ങള്‍. ഇത്തരത്തില്‍ വരണ്ട വായയും വായിക്കകത്തെ ഒരു മോശം രുചിയും ഉണ്ടെങ്കില്‍, അത് നിങ്ങളുടെ ശ്വാസം മണക്കുന്നുവെന്ന് തിരിച്ചറിയാന്‍ പറ്റും. അത് കൂടാതെ, വായയുടെ അകത്ത് ഏകദേശം തൊണ്ടകുഴിവരെ ഒരു വിരലോ അല്ലെങ്കില്‍ സ്പൂണോ ഇട്ട് തുപ്പല്‍ മണത്തും വായ നാറ്റം ഉണ്ടോയെന്ന് പരിശോധിക്കാം.

ഏറ്റവും അടുത്ത സുഹൃത്തിനോട് ചോദിച്ചും ഉറപ്പുവരുത്താം. ഇവിടെ ലജ്ജ തോന്നുകയും മുകളില്‍ പറഞ്ഞ കാര്യങ്ങളിലൂടെ വായ നാറ്റം പരിശോധിക്കാനും സാധ്യമല്ലെങ്കില്‍, ഉറപ്പായും ദന്തരോഗവിദഗ്ധനോട് (Dentist) ചോദിക്കാം. ഏതെങ്കിലും ദുര്‍ഗന്ധത്തിന്റെ ഉറവിടം കണ്ടെത്താന്‍ ദന്തരോഗവിദഗ്ധന് വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള വായു വിലയിരുത്തി കണ്ട് പിടിക്കാന്‍ കഴിയും. ഫലം എന്തുതന്നെയായാലും, ഭാവിയില്‍ വായ നാറ്റം ഉണ്ടാകുന്നത് തടയാനോ ചികിത്സിക്കാനോ സഹായിക്കാന്‍ ഒരു ദന്തരോഗവിദഗ്ധന് സാധിക്കും.

പല കാരണങ്ങള്‍ കൊണ്ടും വായ നാറ്റം ഉണ്ടാകാം. ശരീരത്തിന് വേണ്ട അളവില്‍ വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനുശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങള്‍, ചില മരുന്നുകള്‍, അനിയന്ത്രിതമായ പ്രമേഹം (Diabetes), ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD- Gastroesophageal Reflux Disease) ) എന്നിവയെല്ലാം കൊണ്ടും ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും കാരണമാകാം. കൂടാതെ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ചില ഭക്ഷണങ്ങള്‍ നാറ്റത്തിന് കാരണമാകുന്നു. മോണരോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍, ശുചിത്വം ഇല്ലായ്മ, ചില ഭക്ഷണങ്ങള്‍, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവ പോലുള്ള ആരോഗ്യപരമായ അവസ്ഥകളും വായ നാറ്റം ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. 

ശ്രദ്ധിക്കേണ്ട 13 കാര്യങ്ങള്‍:

1. ദിവസവും രണ്ട് തവണയെങ്കിലും പല്ല് തേക്കുക. അതുപോലെ ബാക്ടീരിയയെ നശിപ്പിക്കാന്‍ ആന്റി മൈക്രോബയല്‍ (Antimicrobial) അല്ലെങ്കില്‍ ആന്റി ബാക്ടീരിയല്‍ മൗത് വാഷ് (Antibacterial Mouthwash) ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.

2. വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ നാറ്റത്തിന് കാരണമാകും.

3. വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങളും വായ നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുകയും ഇവ കഴിച്ചാല്‍ വായ മൗത് വാഷ് ഉപയോഗിച്ച് കഴുകാനും മറക്കരുത്.

4. പുകവലി വായ നാറ്റം ഉണ്ടാക്കുകയും പല്ലുകള്‍ കറപിടിക്കുകയും മോണരോഗത്തിന് കാരണമാവുകയും ചെയ്യുന്നു.

5. ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത് വാഷായി ഉപയോഗിക്കാം.

6. പെരുംജീരകം ഭക്ഷണത്തിന് ശേഷം അല്‍പം കഴിക്കുന്നത് ശീലമാക്കുക.

7. ഭക്ഷണശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ നാറ്റം അകറ്റാന്‍ സഹായിക്കും.

8. ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും നല്ലതാണ്. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് (Antiseptic) ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് വായയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് (Bacteria) പോരാടുന്നു.

9. ആപിള്‍ (Apple), കാരറ്റ് (Carrot), സെലറി (Celery), ഈ ഭക്ഷണങ്ങള്‍ ഭക്ഷണ കണികകള്‍ നീക്കം ചെയ്യാനും ഉമിനീര്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. വായ നാറ്റം നിര്‍വീര്യമാക്കുന്നു.

10. തൈര് നിങ്ങളുടെ വായിലെ ബാക്ടീരിയകളെ സന്തുലിതമാക്കാനും വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രോബയോടിക്‌സ് (Probiotics) തൈരില്‍ അടങ്ങിയിട്ടുണ്ട്.

11. ഗ്രീന്‍ ടീ (Green Tea) ദുര്‍ഗന്ധത്തെ നിര്‍വീര്യമാക്കുന്നു. വായിലെ ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍സ് (Polyphenols) അടങ്ങിയിട്ടുണ്ട്.

12. ബദാമില്‍ ആരോഗ്യകരമായ എണ്ണകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വായുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു.

13. ചീര വായ നാറ്റത്തെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. ഇരുമ്പും ക്ലോറോഫിലും അടങ്ങിയിട്ടുണ്ട്.

ഇത് കൂടാതെ വായ നാറ്റം ഒഴിവാക്കാന്‍, പതിവായി ബ്രഷിംഗ് (Brushing), ഫ്‌ലോസ് (Flossing) ചെയ്യല്‍, മൗത് വാഷ്, നാവ് വൃത്തിയാക്കല്‍ തുടങ്ങിയ ശീലങ്ങള്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ബ്രഷിംഗ് കൊണ്ട് മാത്രം എത്താന്‍ കഴിയാത്ത ഭക്ഷണ കണങ്ങളും ഫലകവും ഫ്‌ലോസിംഗ് നീക്കം ചെയ്യുന്നു.

അതേസമയം, വായ നാറ്റം ദീര്‍ഘനാള്‍ തുടരുകയാണെങ്കില്‍ ദന്തരോഗവിദഗ്ധന്റെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle-News, Health-News, How, Get, Rid, Bad Breath, Mouth, Health, How to get rid of bad breath.

Post a Comment